8 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 26, 2025
March 25, 2025
March 22, 2025
March 15, 2025
March 13, 2025
February 23, 2025
February 18, 2025
February 16, 2025
February 8, 2025
January 19, 2025

തിരുവനന്തപുരത്ത് ചാര്‍ജിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഫോണ്‍ പൊട്ടിത്തെറിച്ചു: വീടിന്റെ ഒന്നാംനില കത്തി നശിച്ചു

Janayugom Webdesk
തിരുവനന്തപുരം
October 17, 2022 9:07 am

തിരുവനന്തപുരം പേരൂര്‍ക്കടയ്ക്ക് സമീപം കുടപ്പനക്കുന്നില്‍ വീടിന് തീപിടിച്ചു. കുടപ്പനക്കുന്ന് കൃഷിഭവന് എതിരെയുള്ള ജയമോഹനന്‍ എന്നയാളുടെ വീട്ടിന്റെ മുകളിലത്തെ നിലയാണ് കത്തിനശിച്ചത്. ശനിയാഴ്ച രാവിലെ പതിനൊന്നു മണിയോടെയായിരുന്നു അപകടം.

മുറിക്കകത്ത് എസി ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, വൈദ്യുതത്തകരാര്‍ കണ്ടെത്താനായില്ല. ചാര്‍ജ് ചെയ്യാനായി കട്ടിലിലെ മെത്തയില്‍ വെച്ചിരുന്ന മൊബൈല്‍ അമിതമായി ചൂടായി മെത്തയ്ക്ക് തീപിടിച്ചതാകാം അപകടകാരണമെന്നാണ് അഗ്‌നിരക്ഷാസേനയുടെ പ്രാഥമിക നിഗമനം.

അപകടം നടക്കുന്ന സമയത്ത് ജയമോഹനും വീട്ടുകാരും താഴത്തെ നിലയിലായിരുന്നു. അയല്‍വീട്ടുകാരാണ് മുകള്‍നിലയിലെ മുറിക്കകത്തെ പുക കണ്ട് വിവരമറിയിച്ചത്. ചെങ്കല്‍ച്ചൂളയില്‍ നിന്ന് അഗ്‌നിരക്ഷാസേനയെത്തി തീയണക്കുകയായിരുന്നു.

Eng­lish Sum­ma­ry: house caught fire in Thiruvananthapuram
You may also like this video

YouTube video player

TOP NEWS

April 8, 2025
April 8, 2025
April 8, 2025
April 8, 2025
April 8, 2025
April 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.