1 January 2026, Thursday

Related news

December 31, 2025
December 31, 2025
December 31, 2025
December 31, 2025
December 30, 2025
December 30, 2025
December 30, 2025
December 29, 2025
December 29, 2025
December 29, 2025

ആലപ്പുഴയില്‍ ഹൗസ് ബോട്ട് മുങ്ങി; ആളപായമില്ല

Janayugom Webdesk
ആലപ്പുഴ
May 29, 2023 4:53 pm

ആലപ്പുഴ വേമ്പനാട്ടു കായലില്‍ ഹൗസ് ബോട്ട് മുങ്ങി. ബോട്ടിന്റെ അടിത്തട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് അപകടം. ബോട്ടിലുണ്ടായിരുന്ന മൂന്ന് തമിഴ്നാട് സ്വദേശികള്‍ സുരക്ഷിതരാണ്. ബോട്ടിന്റെ അടിത്തട്ട് തകര്‍ന്നിരുന്നു. ഉച്ചയ്ക്ക് 2.30 ഓടെയാണ് റാണി കായല്‍ഭാഗത്തു വെച്ച് ഹൗസ് ബോട്ട് അപകടത്തില്‍പ്പെട്ടത്. ഒറ്റമുറിയുള്ള ചെറിയ ഹൗസ് ബോട്ടില്‍ തമിഴ്‌നാട് സ്വദേശികളായ മാതാപിതാക്കളും 18 വയസ്സായ മകനും മാത്രമാണ് ഉണ്ടായിരുന്നത്. 

ബോട്ടില്‍ വെള്ളം കയറുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടനെ ഒരു സ്പീഡ് ബോട്ടില്‍ കുടുംബത്തെ രക്ഷപ്പെടുത്തി മറ്റൊരു ഹൗസ് ബോട്ടിലേക്ക് മാറ്റി. അതേസമയം
ഹൗസ് ബോട്ട് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. ബോട്ടിന്റെ കാലപ്പഴക്കമാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് സൂചിപ്പിച്ചു. ആലപ്പുഴ സ്വദേശിയുടേതാണ് ബോട്ട്. ബോട്ടിന്റെ ഫിറ്റ്‌നസ് അടക്കമുള്ള രേഖകള്‍ ഹാജരാക്കാന്‍ ടൂറിസം പൊലീസ് നിര്‍ദേശിച്ചു. മണല്‍ത്തിട്ടയില്‍ ഇടിച്ച് ബോട്ടിന്റെ അടിത്തട്ട് ഇളകിയതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. 

Eng­lish Summary;Houseboat sank in Alap­puzha; No casualty
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.