23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 17, 2024
December 17, 2024
December 17, 2024
December 14, 2024
December 8, 2024
December 8, 2024
December 7, 2024
December 6, 2024
December 6, 2024

കോട്ടയത്ത് വളർത്തു കാളയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു; ഭാര്യക്ക് ഗുരുതര പരിക്ക്

Janayugom Webdesk
കോട്ടയം
April 28, 2023 3:42 pm

കോട്ടയത്ത് വളർത്തു കാളയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. പൊൻകുന്നം ചാമംപതാലിൽ ചേർപ്പത്തുകവല കന്നുകുഴി ആലുംമൂട്ടിൽ റെജി ജോർജാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഭാര്യ ഡാർലിയെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 11.30നാണ് സംഭവം. പുരയിടത്തിന് സമീപത്തെ തോട്ടത്തിൽ കെട്ടിയിരുന്ന വളർത്തുകാളയെ മാറ്റി കെട്ടുന്നതിനിടെയാണ് കാള അക്രമിച്ചത്. 

റെജിയുടെ വയറിലും നെഞ്ചിലും കാള കുത്തുകയായിരുന്നു. നിലത്ത് വീണ റെജിയുടെ നിലവിളി കേട്ടെത്തിയ ഭാര്യ ഡാർലിയെയും കാള ആക്രമിച്ചു. നിലവിളി കേട്ടെത്തിയ നാട്ടുകാർ റെജിയെ പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡാർലിയുടെ കാലിലാണ് കുത്തേറ്റിരിക്കുന്നത്. ദേഹമാസകലം പരിക്കേറ്റിട്ടുണ്ട്. സംഭവ സമയം വീട്ടിൽ ഇരുവരും മാത്രമാണ് ഉണ്ടായിരുന്നത്. വർഷങ്ങളായി കാളയെയും പോത്തിനെയും വളർത്തി വന്നിരുന്നയാളാണ് റെജി.

Eng­lish Summary;kottayam bull attacked 

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.