16 February 2026, Monday

Related news

February 16, 2026
February 14, 2026
February 14, 2026
February 13, 2026
February 12, 2026
February 9, 2026
February 7, 2026
February 6, 2026
February 6, 2026
February 6, 2026

പാലക്കാട് വാഹനാപകടം; ബസിനടിയില്‍പ്പെട്ട് വീട്ടമ്മ മരിച്ചു, വീഡിയോ

Janayugom Webdesk
പാലക്കാട്
January 3, 2023 2:23 pm

പാലക്കാട് ദമ്പതികള്‍ സഞ്ചരിച്ച സ്കൂട്ടറില്‍ കാറിടിച്ച് സ്ത്രീ മരിച്ചു. പാലക്കാട് കൊട്ടേക്കാട് കരുമന്‍കാട് സ്വദേശി ഓമന (50) ആണ് മരിച്ചത്. കാറിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് എതിരെ വന്ന ബസിനടിയില്‍പ്പെടുകയായിരുന്നു. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം.

മേട്ടുപ്പാളയം ജങ്ഷനില്‍ നിന്നും അശ്രദ്ധമായി പോസ്റ്റോഫീസ് റോഡിലേക്ക് പ്രവേശിച്ച ഡ്രൈവിങ് സ്‌കൂള്‍ കാര്‍ ബൈക്കിലിടിക്കുകയായിരുന്നു. തുടര്‍ന്ന് ബൈക്ക് നിയന്ത്രണം തെറ്റി മറിയുകയും എതിര്‍ ദിശയിലൂടെ വന്ന സ്വകാര്യ ബസിന് അടിയില്‍പ്പെടുകയുമായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വയ്യാപുരിയെ (60) തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.