24 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 6, 2025
February 17, 2025
February 5, 2025
January 1, 2025
November 16, 2024
November 1, 2024
October 30, 2024
October 23, 2024
September 3, 2024
August 28, 2024

തീവ്രമഴ: മലവെള്ളപ്പാച്ചിലില്‍ വീട്ടമ്മ മ രിച്ചു

Janayugom Webdesk
വണ്ണപ്പുറം
October 23, 2024 9:16 pm

അതിതീവ്രമഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍പ്പെട്ട വീട്ടമ്മ മരിച്ചു. ഇടുക്കി കൂവപ്പുതേവരുകുന്നേല്‍ ഓമന (65) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട്‌നാലിന് ആരംഭിച്ച തീവ്രമഴ നാലുമണിക്കൂറുകളോളം നീണ്ടു. ഓമനയും ഭര്‍ത്താവ് ദിവാകരനും പടിക്കകത്തുള്ള തങ്ങളുടെ പുരയിടത്തില്‍ പണിക്കുശേഷം തിരികെവരികയായിരുന്നു. ഇതിനിടെയാണ് ഇവര്‍ മലവെള്ളപ്പാച്ചിലില്‍ അകപ്പെടുന്നത്.രണ്ടുപേരും ഒഴുക്കില്‍പെട്ടെങ്കിലും ദിവാകരന്‍ പരിക്കുകളോടെ രക്ഷപെട്ടു. പിന്നീട് നടത്തിയ തിരച്ചിലില്‍ ഓമനയുടെ മൃതദേഹം കണ്ടെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.