16 February 2026, Monday

Related news

February 16, 2026
February 14, 2026
February 14, 2026
February 13, 2026
February 12, 2026
February 9, 2026
February 7, 2026
February 6, 2026
February 6, 2026
February 6, 2026

നിലവിളക്കില്‍നിന്ന് തീപടര്‍ന്ന് പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു

Janayugom Webdesk
പുന്നപ്ര
October 8, 2024 7:45 pm

നിലവിളക്കിൽ നിന്ന്​ വസ്​ത്രത്തിൽ തീപടർന്ന്​ പൊള്ളലേറ്റ്​ വീട്ടമ്മ മരിച്ചു. ചകിത്സയിലിരിക്കെയാണ് മരണം. പുന്നപ്ര തെക്ക്​ പഞ്ചായത്ത്​ രണ്ടാം വാർഡ്​ കപ്പക്കട പീടികപ്പറമ്പിൽ പൊന്നമ്മ (76) ആണ്​ മരിച്ചത്​. സെപ്​റ്റംബർ 28ന്​ വൈകുന്നേരം വീട്ടിൽ നിലവിളക്ക്​ കത്തിക്കവേയായിരുന്നു സംഭവം. ബഹളം കേട്ട്​ ഓടിക്കൂടിയ നാട്ടുകാർ ആലപ്പുഴയിലെ മെഡിക്കൽ കോളജ്​ ആശുപത്രിയിലെത്തിച്ചു. പിന്നീട്​ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 8.45 ഓടെയാണ്​ മരിച്ചത്​. പുന്നപ്ര പൊലീസ്​ മേൽനടപടി സ്വീകരിച്ചു. മൃതദേഹം നാളെ രാവിലെ 11.30ന്​ വീട്ട്​ വളപ്പിൽ സംസ്കരിക്കും. പരേതനായ മണിയനാണ് ഭര്‍ത്താവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.