14 February 2026, Saturday

Related news

February 5, 2026
February 3, 2026
February 3, 2026
January 25, 2026
January 24, 2026
January 23, 2026
January 22, 2026
January 19, 2026
January 19, 2026
January 19, 2026

കോഴിക്കോട് പന്തീരാങ്കാവില്‍ വീട്ടമ്മ മരിച്ച നിലയില്‍ ; മരുമകന്‍ അറസ്റ്റില്‍

Janayugom Webdesk
തിരുവനന്തപുരം
November 7, 2024 10:38 am

കോഴിക്കോട് പന്തീരാങ്കാവില്‍ തമിഴ് നാട് സ്വദേശിയായ വീട്ടമ്മയെ മരിച്ച നിലിയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. തിരുവണ്ണൂര്‍ സ്വദേശി കെ പി അസ്മബീയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ മകളുടെ ഭര്‍ത്താവ് മഹമൂദിനെ പൊലീസ് അറസ്റ്റ് ചെയ്തു. അസ്മാബിയെ മരുമകന്‍ മുഖത്തു തലയണ അമര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം അസ്മാബിയുടെ പക്കലുണ്ടായിരുന്ന സ്വര്‍ണം കവര്‍ന്നു.

ഈ സ്വര്‍ണം കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.കൊലപാതകത്തിനുശേഷം ട്രെയിന്‍ മാര്‍ഗം രക്ഷപ്പെടുന്നതിനിടെയാണ് മഹമൂദിനെ പൊലീസ് പിടികൂടുന്നത്. പാലക്കാട് നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മകള്‍ക്കും മരുമകനുമൊപ്പം കഴിഞ്ഞ നാല് വര്‍ഷമായി അസ്മാബി പയ്യടിമീത്തലാണ് താമസിക്കുന്നത്. ഇന്നലെ ജോലിക്ക് പോയ മകള്‍ തിരിച്ചെത്തിയപ്പോഴാണ് അമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.