18 December 2025, Thursday

Related news

December 14, 2025
December 9, 2025
December 9, 2025
December 7, 2025
December 7, 2025
December 6, 2025
December 5, 2025
December 3, 2025
December 3, 2025
December 3, 2025

അടുക്കളയിൽ പാചകം ചെയ്തു കൊണ്ടിരിക്കവെ വീട്ടമ്മയെ ഭർത്താവ് വെട്ടിപ്പരിക്കേൽപിച്ചു; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

Janayugom Webdesk
ചെങ്ങന്നൂർ
June 10, 2023 2:08 pm

അടുക്കളയിൽ പാചകം ചെയ്തു കൊണ്ടിരിക്കവെ വീട്ടമ്മയെ ഭർത്താവ് വെട്ടിപ്പരിക്കേൽപിച്ചു. ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മുളക്കുഴ ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ കൊഴുവല്ലൂർ തുണ്ടത്തിൽ കിഴക്കേതിൽ അമ്മിണി ബാബു(70) വിനാണ് ഇന്ന് രാവിലെ 7.30 ഓടെ വെട്ടേറ്റത്. അടുക്കളയിൽ പാചകംചെയ്തു കൊണ്ടിരിക്കെ ഭർത്താവ് എം.ടി. ബാബു പിറകിലൂടെ വന്ന് വെട്ടുകത്തികൊണ്ട് വെട്ടുകയായിരുന്നു. പ്രാണരക്ഷാർത്ഥം പുറത്തേക്കിറങ്ങി ഓടിയതിനാൽ കൂടുതൽ ആക്രമണത്തിൽ നിന്നും ഒഴിവായി.

നിലവിളികേട്ട് അയൽവാസികളെത്തിയാണ് അമ്മിണിയെ ആശുപത്രിയിൽ എത്തിച്ചത്. അമ്മിണിയുടെ നെറ്റിയുടെ ഇടത്ത് വശത്തും ഇടത്തുകൈയ്ക്കും മുറിവേറ്റിട്ടുണ്ട്. തലക്കടിയും ഏറ്റിട്ടുണ്ട്. ഇവരെ ആദ്യം ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഭർത്താവ് ബാബുവിനെ ചെങ്ങന്നൂർ എസ്.ഐ എം.സി അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവം നടന്ന വീട്ടിൽനിന്നും കസ്റ്റഡിയിലെടുത്തു. ഇയാൾ കുറേനാളായി മാനസികരോഗത്തിന് ചികിത്സയിലാണന്ന് പൊലീസ് പറഞ്ഞു. അമ്മിണിയും ബാബുവും മാത്രമാണ് വീട്ടിൽ കഴിയുന്നത്. ഏകമകൾ വിദേശത്താണ് ജോലി ചെയ്യുന്നത്.

eng­lish summary;Housewife was hacked by her hus­band while she was cook­ing in the kitchen; The hus­band is in police custody

you may also like this video;

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 17, 2025
December 17, 2025
December 17, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.