28 February 2026, Saturday

Related news

February 27, 2026
February 26, 2026
February 26, 2026
February 26, 2026
February 25, 2026
February 20, 2026
February 20, 2026
February 19, 2026
February 16, 2026
February 15, 2026

ഇസ്രായേലിൽ വീണ്ടും ഹൂതി ആക്രമണം; ഡ്രോൺ ആക്രമണത്തിൽ 22 പേർക്ക് പരിക്ക്

Janayugom Webdesk
ജെറുസലേം
September 25, 2025 8:25 am

ഇസ്രായേലിൽ വീണ്ടും ഹൂതി ആക്രമണം. തെക്കൻ ഇസ്രായേലിലെ എയ്‌ലത്ത് മേഖലയിൽ ഇന്നലെ രാത്രി നടന്ന ആക്രമണത്തിൽ  22 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. ഇസ്രായേൽ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് കഴിഞ്ഞ രാത്രിയാണ് ഡ്രോൺ എയ്‌ലത്ത് നഗരത്തിൽ പ്രവേശിച്ചത്. ആക്രമണ സാധ്യത കണക്കിലെടുത്ത് പ്രദേശത്തു നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുന്നുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണെന്നും  ആക്രമണത്തിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്നും ഇസ്രായേൽ പ്രതിരോധ സേന  അറിയിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.