ചരക്കുകപ്പലിനു നേരെ ചെങ്കടലില്‍ ഹൂതി മിസൈൽ ആക്രമണം. ആക്രമണത്തിൽ കപ്പൽ ജീവനക്കാരായ മൂന്ന് പേർ കൊല്ലപ്പെട്ടു. നാലുപേർക്ക് പരിക്കേറ്റു. അതേസമയം മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. ആക്രമണത്തിൽ കപ്പലിന് സാരമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇതാദ്യമായാണ് ചെങ്കടലിൽ ആക്രമണത്തിൽ കപ്പല്‍ ജീവനക്കാർ കൊല്ലപ്പെടുന്നത്.
ഏദൻ കടലിടുക്കിൽ വച്ചാണ് കരീബിയൻ രാജ്യമായ ബാർബഡോസിന്റെ പതാകയുള്ള ചരക്കു കപ്പലിനു നേർക്ക് ഹൂതി വിമതരുടെ ആക്രമണമുണഅടായത്. ലൈബീരിയയുടെ ഉടമസ്ഥതയിലുള്ളതാണ് ആക്രമണത്തിനിരയായ ട്രൂ കോൺഫിഡന്റ് എന്ന കപ്പൽ. ബാർബഡോസിലേക്ക് സർവീസ് നടത്തിയത്. ആക്രമണത്തിൽ കപ്പലിനു തീപിടിച്ചതായി വിവരമുണ്ട്.
ഇസ്രയേലിന്റെ പലസ്തീൻ ആക്രമണത്തിനു പിന്നാലെ കഴിഞ്ഞ നവംബർ മുതലാണ് ഹൂതി വിമതർ ചെങ്കടലിൽ കപ്പലുകൾക്കു നേരെ ആക്രമണം ആരംഭിച്ചത്. രണ്ട് ദിവസത്തിനിടെ അഞ്ചാമത്തെ ആക്രമണമാണിത്.
English Summary:Houthi missile attack on cargo ship; Three employees were killed
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.