ഗുജറാത്തിലെ വഡോദരയിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ റിഫൈനറിയിൽ തീപിടുത്തം. പ്ലാൻറ് എ, പ്ലാൻറ് ബി, ബോയിലർ എന്നിവടങ്ങളിൽ ഉച്ചയ്ക്ക് രണ്ട് മണിയോടെ തീപിടിക്കുകയായിരുന്നു. വലിയ ശബ്ദത്തോടെ ബോയിലർ പൊട്ടിത്തെറിച്ചതോടെ സംഭരണ ടാങ്കിലേക്കും തീ പടരുകയായിരുന്നു. ഇതോടെ അപകട സൈറൺ മുഴങ്ങി.
സംഭവത്തിൽ മരണമോ ഗുരുതര പരിക്കുകളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. റിഫൈനറിയിൽ നിന്ന് പുക ഉയരുന്നതും 8 കിലോ മീറ്റർ ചുറ്റളവിൽ സ്ഫോടന ശബ്ദം കേൾക്കുന്നതും പുറത്തു വരുന്ന ദൃശ്യങ്ങളിൽ കാണാം. സ്ഫോടനത്തിൽ വീടുകൾ കുലുങ്ങിയതോടെ നാട്ടുകാർ പുറത്തിറങ്ങുകയായിരുന്നു.
തീപിടുത്തത്തിൻറെ കാരണം കണ്ടെത്താനായിട്ടില്ലെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.