7 December 2025, Sunday

Related news

December 6, 2025
December 5, 2025
November 29, 2025
November 28, 2025
November 28, 2025
November 27, 2025
November 19, 2025
November 17, 2025
November 7, 2025
November 6, 2025

കൊല്ലത്ത് സ്വകാര്യ സ്ഥാപനത്തില്‍ വൻതീപിടിത്തം

Janayugom Webdesk
കൊല്ലം
January 14, 2024 1:44 pm

കൊല്ലം കാവനാട്​ മണിയത്ത്​മുക്കിൽ വൻ തീപിടിത്തം. ദേശീയപാതയോരത്തെ ഹാർഡ്‌വെയർ കടയിലാണ്​ തീപിടിത്തമുണ്ടായത്​. കടയും സാധനങ്ങളും പൂർണമായും കത്തിനശിച്ചു. സാനിറ്ററി, ഇലക്​ട്രോണിക്​ ഉൽപന്നങ്ങളും പെയിന്റും പോലുള്ള സാധനങ്ങൾ വിൽക്കുന്ന ആർ എസ്​ സാനിറ്ററി എന്ന കടയിലാണ് അപകടമുണ്ടായത്. ഞായറാഴ്ച രാവിലെ 10.30ഓടെയാണ്​ സംഭവം​​.

ഉടമ പ്രതാപൻ രാവിലെ കട തുറന്ന്​ വിളക്ക്​ തെളിച്ച​ ശേഷം അടച്ച്​ പുറത്ത്​ പോയതിന്​ പിന്നാലെയാണ്​ കടക്കുള്ളിൽ തീ കത്തിപടരുന്നത്​ നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്​. നാട്ടുകാർ ആദ്യം തീയണക്കാൻ ശ്രമിച്ചെങ്കിലും നിമിഷങ്ങൾക്കകം പടർന്നുപിടിച്ചു. തുടർന്ന്​ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു.

പ്രദേശമാകെ കറുത്തപുക പടർന്നത്​ രക്ഷാപ്രവർത്തനം ദുസഹമാക്കി. കടയുടെ ഷട്ടർ പൊളിച്ചാണ്​ അകത്തേക്ക്​ ​വെള്ളം ഒഴിച്ചത്​. അഗ്നിരക്ഷാസേന ഉദ്യോഗസസ്ഥർ ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണ്​​ തീപൂർണമായും അണച്ചത്​. തീ പിടിത്തത്തിന്​ പിന്നിലെ കാരണം വ്യക്തമായിട്ടില്ല.

Eng­lish Sum­ma­ry: huge fire broke out in kollam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.