2 February 2026, Monday

കളമശ്ശേരി എച്ച്എംടി കോളനിയിൽ വൻ തീപ്പിടിത്തം; ആളപായമില്ല

Janayugom Webdesk
കൊച്ചി
February 2, 2026 10:58 pm

കളമശ്ശേരി എച്ച്എംടി കോളനിയിലെ സോഫാ നിർമാണ യൂണിറ്റിൽ വൻ തീപ്പിടിത്തം. രാത്രി എട്ട് മണിയോടെ പടർന്ന തീ അണയ്ക്കാൻ നാല് ഫയർ യൂണിറ്റുകൾ ശ്രമം തുടരുകയാണ്. എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കൾ യൂണിറ്റിലുണ്ടായിരുന്നു. നിലവിൽ ആളപായമില്ല. എട്ടു മണിയോടെയാണ് തീ ആദ്യം ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ പ്രദേശവാസികൾ അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. സോഫാ നിർമാണത്തിന് ഉപയോഗിക്കുന്ന വേഗത്തിൽ തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ യൂണിറ്റിൽ ഉണ്ടായിരുന്നതിനാൽ തീ വേഗത്തിൽ ആളിപ്പടരുകയായിരുന്നു. അഗ്നിരക്ഷാ സേനയുടെ നാല് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. നാല് യൂണിറ്റുകൾ ഒരേസമയം പ്രവർത്തിക്കുന്നതിനാൽ തീ വേഗത്തിൽ നിയന്ത്രണ വിധേയമാക്കാൻ കഴിയുമെന്ന് അഗ്നിശമനാസേനാ വിഭാഗം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.