9 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 8, 2025
April 7, 2025
April 2, 2025
April 1, 2025
April 1, 2025
March 29, 2025
March 28, 2025
March 28, 2025
March 23, 2025
March 23, 2025

കൊച്ചിയിൽ വൻ കഞ്ചാവ് വേട്ട, 21കിലോയോളം കഞ്ചാവുമായി യുവാവ്പിടിയിൽ

Janayugom Webdesk
കൊച്ചി
August 18, 2024 2:28 pm

കൊച്ചിയിൽ വൻ കഞ്ചാവ് വേട്ട, 21കിലോയോളം കഞ്ചാവുമായി യുവാവിനെ കൊച്ചി സിറ്റി പൊലീസ് പിടികൂടി.കായംകുളം ചേരാവളളി സുഹൈൽ മൻസിൽ വീട്ടിലെ സുഹൈൽ (26 ) ആണ് പിടിയിലായത്. കൊച്ചി സിറ്റി കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന പ്രതിയെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ .കെ.എസ്
സുദർശൻ നിർദ്ദേശാനുസരണം നർകോട്ടിക് എസിപിയുടെ നേതൃത്വത്തിലുള്ള ഡാൻസ്ഫ് ടീം ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. പാലാരിവട്ടം പാടിവട്ടത്തെ ഹരി അപ്പാർട്മെന്റ് എന്നറിയപ്പെടുന്ന എക്സ്റ്റെൻഡ് ഇൻസ് ഹോട്ടൽ ആൻഡ് ഹോംസ് (XTENT INNS Hotel and Homes) എന്ന അപ്പാർട്ട്മെന്റിൽ ഡാൻസാഫ് ടീമും പാലാരിവട്ടം പൊലീസും നടത്തിയ പരിശോധനയിൽ നിന്നാണ് 21കിലോയോളം കഞ്ചാവുമായി പ്രതി പിടിയിലായത്. 

ഇതര സംസ്ഥാനത്തുനിന്നും കഞ്ചാവ് കടത്തിക്കൊണ്ടുവന്ന്‌ കൊച്ചി സിറ്റി കേന്ദ്രീകരിച്ച് വില്പന നടത്തി എറണാകുളത്തെ പ്രമുഖ ഫ്ലാറ്റുകളിൽ താമസിച്ച് ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു പ്രതി. കഴിഞ്ഞവർഷം കർണാടക രേഷ്വന്ത്പുര റെയിൽവേ സ്റ്റേഷനിൽ 30 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയാണ്. ഇയാളുടെ കൂട്ടാളികളെ കുറിച്ചും ഇയാൾക്ക് കഞ്ചാവ് എത്തിച്ചു നൽകിയവരെ കുറിച്ചും അന്വേഷണം നടന്നുവരികയാണ് .കൊച്ചി സിറ്റിയിൽ ഡാൻസാഫ് ടീം വിപുലീകരിച്ചതിന് ശേഷം നിരവധി മയക്കു മരുന്ന് കേസുകളാണ് ഒരു മാസക്കാലം കൊണ്ട് പിടികൂടിയിട്ടുള്ളത്. തുടർന്നും ഇത്തരം ലഹരി മാഫിയകൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന്‌ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.