31 January 2026, Saturday

Related news

January 31, 2026
January 30, 2026
January 30, 2026
January 29, 2026
January 29, 2026
January 28, 2026
January 26, 2026
January 25, 2026
January 25, 2026
January 25, 2026

തിരുവനന്തപുരം പള്ളിക്കലില്‍ വന്‍ ചന്ദനമര വേട്ട; രണ്ട് പേര്‍ അറസ്റ്റില്‍

Janayugom Webdesk
തിരുവനന്തപുരം
July 3, 2025 8:49 pm

തിരുവനന്തപുരം പള്ളിക്കലില്‍ വന്‍ ചന്ദനമര വേട്ടക്കേസില്‍ രണ്ടു പേര്‍ പിടിയില്‍. പലോട് വനം വകുപ്പ് ഉദ്യോഗസ്ഥരാണ് പള്ളിക്കലിലെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 95 കിലോ ചന്ദന മരകഷണങ്ങള്‍ പിടികൂടിയത്. പാലക്കാട് ഒറ്റപ്പാലം സ്വദേശ് മുഹമ്മദ് അലി (41), കല്ലുവാതുക്കല്‍ സ്വദേശി സജീവ് (49) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കൊല്ലത്ത് നിന്നാണ് പിടികൂടിയത്. വനം വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പള്ളിക്കല്‍ സ്വദേശി അബ്ദുല്‍ ജലീലിന്റെ വീടിന്റെ കാര്‍പോര്‍ച്ചില്‍ നിന്നാണ് ചന്ദന മരത്തിന്റെ തടി കഷ്ണങ്ങള്‍ പിടികൂടിയത്. അങ്ങാടി മരുന്ന് എന്ന വ്യാജേനെയാണ് പ്രതികള്‍ തടി കഷ്ണങ്ങള്‍ സൂക്ഷിക്കാന്‍ അനുമതി തേടിയത്. ഇന്നലെ രാത്രി പാലോട് റെയ്ഞ്ച് ഓഫീവര്‍ വിപിന്‍ ചന്ദ്രന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. മൂന്ന് മാസം മുമ്പ് വര്‍ക്കലയില്‍ നിന്നും 100 കിലോ ചന്ദനം പിടികൂടിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.