എഴുകുംവയലില്‍ 320 ലിറ്ററിന്റെ വന്‍ സ്പിരിറ്റുവേട്ട. അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് ടീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന റെയിഡിലാണ് സ്പിരിറ്റ് പിടികൂടിയത് എഴുകുംവയല്‍ സ്വദേശികളായ കൊട്ടാരത്തില്‍ സന്തോഷ് (43), കൊച്ചുമലയില്‍ അനീഷ് (39)എന്നിവരാണ് അറസ്റ്റിലായത്. വിദേശമദ്യം വ്യാജമായി നിര്‍മ്മിച്ച് വില്‍പ്പന നടത്തിവന്നിരുന്ന സംഘത്തിലെ രണ്ടുപേരെ അറസ്റ്റ് ചെയ്തു. എഴുകുംവയലില്‍ സന്തോഷിന്റെ ഉടമസ്ഥതയിലുള്ള പ്രിയാസ് കോഫിബാറിന്റെ ഭാഗമായുള്ള ഒരു മുറിയില്‍ നിന്നും, സമീപത്തായുള്ള അനീഷിന്റെ മുറിയില്‍ നിന്നുമാണ് 210 ലിറ്റര്‍ സ്പിരിറ്റും 110 ലിറ്റര്‍ കളര്‍ നിറച്ച വിദേശ മദ്യമാക്കിയ വിവിധ കുപ്പികളില്‍ നിറച്ച മദ്യം കണ്ടെത്തി. ആറ് കന്നാസ് സ്പിരിറ്റ്, ഒന്നര കന്നാസ് നേര്‍പ്പിച്ച സ്പിരിറ്റ്, ആറ് ചാക്ക് കാലിക്കുപ്പികള്‍, സ്പിരിറ്റില്‍ കളര്‍ ചേര്‍ക്കുന്നതിനുള്ള പൊടികള്‍, കുപ്പികളുടെ ആറ് പാക്കറ്റ് അടപ്പ് തുടങ്ങിയവ ഇവരുടെ മുറികളില്‍ നിന്നും കണ്ടെടുത്തു.
പല ബ്രാന്റുകളുടെ കുപ്പികളാണ് കണ്ടെടുത്തത്. സ്പിരിറ്റ് നേര്‍പ്പിച്ച് കളര്‍ ചേര്‍ത്ത ശേഷം കുപ്പികളില്‍ നിറച്ച് മൊത്തമായും ചില്ലറയായും ഇവര്‍ വില്‍പ്പന നടത്തിവരികയായിരുന്നു. എഴുകുംവയല്‍ കേന്ദ്രീകരിച്ച് വ്യാജ വിദേശമദ്യ നിര്‍മ്മാണവും വില്‍പ്പനയും നടക്കുന്നതായി നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റിന് വിവരം ലഭിച്ചിരുന്നു. ദിവസങ്ങളായി എന്‍ഫോഴ്സ്മെന്റ് വിഭാഗം ഇവിടെ നിരീക്ഷണം നടത്തിവരികയായിരുന്നു. നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സി.ഐ ഷൈബു പി.ഇ, പ്രിവന്റീവ് ഓഫീസര്‍മാരായ കെ സതീഷ്, അനില്‍ എം.സി, എക്സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ ജലീല്‍ പി.എം, സിജിമോന്‍ കെ.എന്‍്, അനൂപ് തോമസ്, നാസര്‍ പി.വി എന്നിവരടങ്ങുന്ന സംഘമാണ് റെയിഡിന് നേതൃത്വം നല്‍കിയത്.
English Summary: Huge spirit hunt in the Ezhukumvayal
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.