17 November 2024, Sunday
KSFE Galaxy Chits Banner 2

ദേശീയപാത സംരക്ഷണത്തിനായി മനുഷ്യചങ്ങല

Janayugom Webdesk
കായംകുളം
July 13, 2023 8:08 pm

നഗരത്തിന്റെ ഭാവി വികസനത്തെ പിന്നോട്ടടിക്കുന്ന തരത്തിൽ പട്ടണത്തെ കോട്ട കെട്ടി രണ്ടായി വിഭജിക്കുന്നതിനെതിരെയും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് തടസം സൃഷ്ടിക്കുന്ന തരത്തിലുള്ള അശാസ്ത്രീയ മായ ദേശീയപാത നിർമ്മാണം പുനപരിശോധിച്ച് നഗരത്തിൽപില്ലറിൽ തീർത്ത എലിവേറ്റഡ് ഹൈവേ നിർമിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടും ജനകീയ സമരസമിതി സംഘടിപ്പിച്ച രണ്ടാം ഘട്ട സമരമായ മനുഷ്യച്ചങ്ങല മനുഷ്യമതിലായി മാറി. വിവിധ രാഷ്ട്രീയ കക്ഷികൾ, റസിഡൻസ് അസോസിയേഷനുകൾ, മത സമുദായിക സംഘടനകൾ, വ്യാപാരി വ്യവസായി സംഘടനകൾ, പ്രവാസി സംഘടനകൾ, സാംസ്കാരിക ചാരിറ്റബിൾ സംഘടനകൾ, പെൻഷനേഴ്സ് സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ നേതാക്കൾ നേതൃത്വം നൽകി.

ഭിന്നശേഷി കുട്ടികളുടെ കൂട്ടായ്മയുടെ സാന്നിധ്യം ശ്രദ്ധേയമായി. സംഘാടക സമിതി ഭാരവാഹികളായ ദിനേശ് ചന്ദന, അബ്ദുൽ ഹമീദ്, തയ്യിൽ പ്രസന്നകുമാരി, പാലമുറ്റത്ത് വിജയകുമാർ, എ പി ഷാജഹാൻ, നവാസ് മുണ്ടകത്തിൽ, എ ജെ ഷാജഹാൻ, കെ പുഷ്പദാസ്, ലിയാക്കത്ത് പറമ്പി, ചന്ദ്രമോഹനൻ കെ സി, ഒ ഹാരിസ്, സിനിൽസബാദ്, അജീർ യൂനുസ്, സജീർ കുന്നുകണ്ടം, വൈ ഇർഷാദ്, റിയാസ് പുലരി, സിയാദ് മണ്ണാമുറി, റെജി കോയിക്കപ്പടി, സാദിഖ് അഹമ്മദ്, ഹരി അടുക്കാട്ട്, ടി പി അനിൽകുമാർ, മുബീർ, അനസ് ഇല്ലിക്കുളം എന്നിവർ നേതൃത്വം നൽകി. മുനിസിപ്പൽ വൈസ് ചെയർമാൻ ജെ ആദർശ്, യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ സി എസ് ബാഷ, കൗൺസിലർമാരായ അൻസാരി കോയിക്കലത്ത്, സുമി അജീർ, ഷീബ ഷാനവാസ്, നാദിർഷ ചെട്ടിയത്ത്, അൻഷാദ് വാഹിദ്, വിധു രാഘവൻ, മിനി ശാമുവൽ, സുമിത്രൻ, ഷൈനി ഷിബു, ലേഖ സോമരാജൻ, ഷീജ റഷീദ്, അംബിക എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.