
സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. റൂറല്‍ എസ്പിയും, ആര്‍ടിഒയും 15ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം.സ്വകാര്യ ബസിടിച്ച് ഇന്ന് കണ്ണൂരിൽ യുവാവ് മരിച്ചതിന് പിന്നാലെയാണ് മനുഷ്യാവകാശ കമീഷന്റെ ഇടപെടൽ.
ശനിയാഴ്ച കക്കാട് സ്വകാര്യബസിടിച്ച് ചാലിക്കരയിലെ കലിക്കറ്റ് യൂണിവേഴ്‌സിറ്റി സെന്റർ വിദ്യാർഥി അബ്ദുൾജവാദ് (23) മരിച്ചു. പേരാമ്പ്ര കക്കാട് ടിവിഎസ് ഷോറൂമിനു മുന്നിൽ ശനി വൈകിട്ട് നാലോടെയാണ് അപകടം. കോഴിക്കോട്ട് നിന്ന് കുറ്റ്യാടിക്ക് പോകുകയായിരുന്ന ഒമേഗ ബസാണ് ഇടിച്ചത്. തെറ്റായ ദിശയിൽ വന്ന ബസ് ബൈക്ക് യാത്രികനെ ഇടിച്ചശേഷം പിൻചക്രം തലയിലൂടെ കയറി ഇറങ്ങുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
ബസുകളുടെ അമിതവേഗത്തിൽ ഈ വർഷം രണ്ട് വിദ്യാർഥികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ ബസുകളുടെ അമിത വേഗവും മത്സരയോട്ടവും നിരന്തരം അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.