പാലക്കാട് ആളുമാറി കേസെടുത്തത്ത് 80 കാരിയെ അറസ്റ്റ് ചെയ്ത സംഭവം സംസ്ഥാന പോലീസ് മേധാവി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍. സംഭവത്തില്‍ ഉന്നത തല അന്വേഷണം വേണമെന്നും റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കണമെന്നും ഉത്തരവ്. കമ്മിഷന്‍ സ്വമേധയാ എടുത്ത കേസിലാണ് നടപടി.
കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഭാരതിയമ്മയുടെ കുടുംബം കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കിയിരുന്നു. 1998‑ല്‍ നടന്ന സംഭവത്തില്‍ യഥാര്‍ത്ഥ പ്രതി ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയതിനെ തുടര്‍ന്ന് 2019‑ലാണ് ആളുമായി പൊലീസ് ഭാരതിയമ്മയെ അറസ്റ്റ് ചെയ്യുന്നത്. കേസില്‍ സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ ഭാരതിയമ്മയെ കോടതി കുറ്റവിമുക്തയാക്കിയിരുന്നു.
English Summary: human rights commission orders high level probe on old woman was arrested-in-fake-case in palakkad
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.