4 March 2026, Wednesday

Related news

February 26, 2026
February 26, 2026
February 26, 2026
February 25, 2026
February 25, 2026
February 25, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026

മ​നു​ഷ്യ​ക്ക​ട​ത്ത്, ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ: സി​ബി​ഐ ഓ​ഫീ​സ​റാ​യി വി​ളി​ച്ച് വ​യോ​ധി​ക​യി​ൽ നി​ന്ന് ത​ട്ടി​യെ​ടു​ത്ത​ത് 1.65 കോടി

Janayugom Webdesk
കണ്ണൂർ
September 25, 2024 7:56 pm

സിബിഐ ഓഫീസറെന്ന വ്യാജേന എത്തിയ ഫോണ്‍ കോളിലൂടെ വയോധികയ്ക്ക് നഷ്ടമായത് 1.65 കാേടി രൂപ.
സി​ബി​ഐ ഓ​ഫീ​സ​റാ​ണ് വി​ളി​ക്കു​ന്ന​ത്..​നി​ങ്ങ​ളു​ടെ പേ​രി​ൽ മ​നു​ഷ്യ​ക്ക​ട​ത്ത്, ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ എ​ന്നി​വ​യ്ക്ക് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.ഇങ്ങനെയായിരുന്നു ഫോൺ കോളിലെ സംഭാഷണം. ഈ ​മാ​സം ആ​ദ്യം വാ​ട്സാ​പ് വ​ഴി ക്രെ​ഡി​റ്റ് കാ​ർ​ഡി​ന്‍റെ ക​സ്റ്റ​മ​ർ കെ​യ​ർ ഹെ​ഡ് എ​ന്ന് പ​റ​ഞ്ഞാ​ണ് 72 കാ​രി​യെ തേ​ടി ആ​ദ്യം കോ​ൾ എ​ത്തി​യ​ത്. ക്രെ​ഡി​റ്റ് കാ​ർ​ഡി​ന്‍റെ കാ​ലാ​വ​ധി ക​ഴി​ഞ്ഞെ​ന്നും ഇ​തി​ന് 86,000 രൂ​പ അ​ട​യ്ക്ക​ണ​മെ​ന്നും പ​റ​ഞ്ഞു. എ​ന്നാ​ൽ, ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ പ​ണം ഒ​ന്നും അ​ട​യ്ക്കാ​നി​ല്ലെ​ന്ന് മനസിലാക്കി. 

തു​ട​ർ​ന്ന് ര​ണ്ട് .ദിവ​സം ക​ഴി​ഞ്ഞ​പ്പോ​ൾ വെ​റൊ​രു ന​മ്പ​റി​ൽ നി​ന്ന് വാ​ട്സാ​പ് വ​ഴി സി​ബി​ഐ ഓ​ഫീ​സ​ർ ആ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി അ​ടു​ത്ത ഫോ​ൺ കോ​ൾ എ​ത്തു​ക​യാ​യി​രു​ന്നു. മ​നു​ഷ്യ​ക്ക​ട​ത്ത്, ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ എ​ന്നി​ങ്ങ​നെ ര​ണ്ട് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും കേ​സി​ൽ നി​ന്ന് ഒ​ഴി​വാ​ക്കാ​ൻ പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ങ്ങ​നെ ഈ ​മാ​സം 11 മു​ത​ൽ 17 വ​രെ വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ന്നാ​യി 1,65,83,200 ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ട പ​ണം ന​ൽ​കി​യ ശേ​ഷം പി​ന്നീ​ട് ആ ​ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​ൻ നോ​ക്കി​യ​പ്പോ​ൾ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ത​ട്ടി​പ്പാ​ണെ​ന്ന് മ​ന​സി​ലാ​യ​ത്. തു​ട​ർ​ന്ന് സൈ​ബ​ർ പൊലീ​സി​ൽ പ​രാ​തി നൽകുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.