6 March 2026, Friday

Related news

March 6, 2026
March 1, 2026
March 1, 2026
March 1, 2026
February 28, 2026
February 28, 2026
February 27, 2026
February 27, 2026
February 26, 2026
February 25, 2026

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത്‌ മനുഷ്യക്കടത്ത്; രണ്ട്‌ ഏഷ്യൻ യുവതികളെ രക്ഷപ്പെടുത്തി

Janayugom Webdesk
മ​നാ​മ
September 8, 2024 5:33 pm

ബ​ഹ്‌​റൈ​നി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത്‌ പറ്റിച്ച്‌ നൈറ്റ്‌ ക്ലബ്‌ ന​ർ​ത്ത​ക​രാ​ക്കി​യ ര​ണ്ട് ഏ​ഷ്യ​ൻ യു​വ​തി​ക​ളെ പൊ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തി. 330 ദീ​നാ​ർ ശ​മ്പ​ളത്തിൽ റസ്റ്റോ​റ​ന്റി​ലെ പ​രി​ചാ​ര​കയുടെ ജോ​ലി വാ​ഗ്ദാ​നം ചെ​യ്താണ് ഇവരെ ബ​ഹ്‌​റൈ​നി​ലെ​ത്തി​ച്ച​ത്. സാ​മ്പ​ത്തി​ക പ്ര​യാ​സം നേരിടുന്ന യു​വ​തി​കളെ ചൂ​ഷ​ണം ചെയ്താണ് നാ​ട്ടു​കാ​രി​യാ​യ സ്ത്രീ​ ഇ​വ​ർക്ക്‌ ജോലി വാഗ്ദാനം ചെയ്തത്‌. ബഹറിനിലെത്തിയ ഇവരെ പ്ര​തി​യാ​യ യു​വാ​വ് ത​ന്റെ അ​പ്പാ​ർ​ട്മെ​ന്റി​ലേ​ക്ക് കൊ​ണ്ടു​പോ​വുകയും നി​ശാ​ക്ല​ബി​ലെ​ത്തി​ച്ച് രാ​ത്രി ഒ​മ്പ​ത് മു​ത​ൽ വെ​ളു​പ്പി​ന് നാ​ലു​വ​രെ നൃ​ത്തം ചെ​യ്യാ​ൻ നി​ർ​ബ​ന്ധി​ക്കു​കയും ചെയ്തു. ഇതിനെ എതിർത്തപ്പോൾ യുവാവ്‌ സ്ത്രീയെ മർദിക്കുകയായിരുന്നു. 

പിന്നീട്‌ പ്ര​തി യു​വ​തി​യെ വി​വി​ധ ഹോ​ട്ട​ലു​ക​ളി​ൽ കൊ​ണ്ടു​പോ​യി ദി​വ​സ​വും മ​ണി​ക്കൂ​റുകളോളം നൃ​ത്തം ചെ​യ്യാ​ൻ നി​ർ​ബ​ന്ധി​ക്കു​ക​യും ചെ​യ്യുകയും അതിനു ശേ​ഷം പ്ര​തി​യു​ടെ അ​പ്പാ​ർ​ട്മെ​ന്റി​ൽ ത​ട​വി​ലാ​ക്കും ചെയ്തു. കൂടാതെ ഇവരെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​കയും ഇ​ട​പാ​ടു​കാ​രു​മാ​യി ഇ​ട​പ​ഴ​കാ​ൻ നി​ർ​ബ​ന്ധി​ക്കു​ക​യും അതിന്‌ വി​സ​മ്മ​തി​ച്ച​പ്പോ​ൾ ഉപദ്രവിക്കുമെന്ന്‌ ഭീ​ഷ​ണി​പ്പെ​ടു​ത്തുകയും ചെയ്തു. ആരും അറിയാതെയിരിക്കാന്‍ പ്രതി യു​വ​തി​യു​ടെ ഫോ​ൺ പി​ടി​ച്ചെ​ടു​ത്തു. ജീ​വ​ൻ നി​ല​നി​ർ​ത്താ​നുള്ള ഭ​ക്ഷ​ണം മാ​ത്ര​മാ​ണ് യു​വ​തി​ക്ക് നൽകിയിരുന്നത്‌. കൂടാതെ ഇവരുടെ വേതനം പ്രതി കൈക്കലാക്കുകയും ചെയ്തു. ര​ണ്ടാ​മ​ത്തെ യു​വ​തി​യെ​യും നാ​ട്ടു​കാ​രി​യാ​യ സ്ത്രീയാണ്‌ ബഹറിനിൽ എത്തിച്ചത്‌. എ​ന്നാ​ൽ ഈ ​യു​വ​തി പൊ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ച​തിനെ തുടർന്നാണ്‌ പ്ര​തി​യെ പി​ടി​കൂടിയത്. ഹ്യൂ​മ​ൻ ട്രാ​ഫി​ക്കി​ങ് ആ​ൻ​ഡ് പ​ബ്ലി​ക് മൊ​റാ​ലി​റ്റി പ്രൊ​ട്ട​ക്ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്റ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ര​ണ്ട് യു​വ​തി​ക​ളെ​യും ചൂ​ഷ​ണം ചെ​യ്ത​തായി ക​ണ്ടെ​ത്തി. പ്രതിയ്ക്ക്‌ അ​ഞ്ചു വ​ർ​ഷ​ത്തെ ത​ട​വും 2,000 ദീ​നാ​ർ പി​ഴ​യും കോ​ട​തി വി​ധി​ച്ചു. തുടര്‍ന്ന് യുവതികളെ നാ​ട്ടി​ലേ​ക്ക് തി​രി​ച്ച​യ​ക്കു​ന്ന​തി​നു​ള്ള ചെ​ല​വും പ്ര​തി വ​ഹി​ക്കാൻ കോടതി ഉത്തരവിട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.