
കർണാടകയിലെ പ്രശസ്തമായ ധർമ്മസ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്. വര്‍ഷങ്ങളായി നിരവധിപേരുടെ മൃതദേഹങ്ങൾ കുഴിച്ചുമൂടാൻ താൻ നിർബന്ധിതനായെന്ന് അഭിഭാഷകരുടെ സഹായത്തോടെ പുറത്തുവിട്ട കത്തിൽ പറയുന്നു. കുറ്റബോധവും ഭയവും കാരണം ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥ വന്നപ്പോഴാണ് ഈ വെളിപ്പെടുത്തലിന് താൻ തയ്യാറായതെന്നും അദ്ധേഹം വ്യക്തമാക്കി.
1998 മുതൽ 2014 വരെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട, സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി പെൺകുട്ടികളുടെ മൃതദേഹങ്ങൾ കുഴിച്ചിടേണ്ടി വന്നുവെന്നാണ് വെളിപ്പെടുത്തല്‍. പശ്ചാത്താപം കൊണ്ടാണ് താൻ മുന്നോട്ട് വന്നതെന്നും, കൊല്ലപ്പെട്ട പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജൂലൈ 3 നാണ് പരാതിക്കാരൻ പൊലീസ് സൂപ്രണ്ടിന്റെ ഓഫീസിലും ധർമ്മസ്ഥല പൊലീസ് സ്റ്റേഷനിലും രേഖാമൂലം പരാതി നല്‍കുന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്തുവെന്ന് ദക്ഷിണ കന്നഡ എസ് പി അരുൺ കെ പറഞ്ഞു. പരാതിയുമായി എത്തിയ ആൾ തന്റെ വ്യക്തിത്വം വെളിപ്പെടുത്തരുതെന്ന് അഭ്യർത്ഥിച്ചുവെന്നും, കോടതിയുടെ അനുമതി തേടിയ ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും എസ് പി വ്യക്തമാക്കി. പരാതിക്കൊപ്പം കുഴിച്ചിട്ട മൃതദേഹങ്ങളുടെ ഫോട്ടോയും പോലീസിന് കൈമാറിയിട്ടുണ്ട്. ധര്‍മസ്ഥല സൂപ്പര്‍വൈസറുടെ ഭീഷണിക്ക് വഴങ്ങിയാണ് മൃതദേഹങ്ങള്‍ മറവുചെയ്യേണ്ടി വന്നതെന്നും ആരോപണമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.