യു എസില്‍ വന്‍ നാശം വിതച്ച ഹെലീന്‍ ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 162 ആയി. അമേരിക്കയിലെ തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആണ് കാറ്റ് കൂടുതൽ നാശം വിതച്ചത് . നിരവധി ഫ്ലാറ്റുകളും പാലങ്ങളും റോഡുകളും കനത്ത കാറ്റിലും മഴയിലും തകർന്നു. 255 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശിയടിച്ചത്. നോര്‍ത്ത് കരോലിനയിലാണ് കൂടുതൽ മരണം റിപ്പോർട്ട് ചെയ്‌തത് . 73 പേരുടെ ജീവൻ ഇവിടെ നഷ്‌ടമായി . സൗത്ത് കരോലിനയില്‍ 36 പേരും ജോര്‍ജിയില്‍ 25 പേരും , ഫ്‌ളോറിഡയില്‍ 17 ഉം ടെന്നേസിയില്‍ 9 പേരും മരണപ്പെട്ടു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫ്‌ളോറിഡയയിലെ ബിഗ് ബെന്‍ഡ് പ്രദേശത്ത് ഹെലന്‍ കരതൊട്ടത്. ഇതിന്റെ പ്രഭാവം കാരണം ജോര്‍ജിയ നോര്‍ത്ത് കരോളിന സൗത്ത് കരോളിന ടെന്നസി എന്നിവിടങ്ങലില്‍ ശക്തമായ മഴയാണ് പെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.