
ജമൈക്കക്ക് പിന്നാലെ ഹെയ്തിയിലും അതിശക്തമായ നാശം വിതച്ച് ‘മെലിസ’ ചുഴലിക്കാറ്റ്. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കാറ്റിലും മഴയിലും ഇരുരാജ്യങ്ങളിലുമായി 30 ഓളം പേർ മരിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഹെയ്തിയിൽ 25 പേരും ജമൈക്കയിൽ 5 പേരും മരിച്ചു. ഹെയ്തിയിൽ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത വെള്ളപ്പൊക്കത്തിലാണ് കൂടുതൽ പേരും മരിച്ചത്. കൂടാതെ, 18 പേരെ കാണാതാവുകയും ചെയ്‌തിട്ടുണ്ട്.
ക്യൂബയിൽ ചുഴലിക്കാറ്റ് കനത്ത മണ്ണിടിച്ചിലിനും കാരണമായിട്ടുണ്ട്. നാശനഷ്ടങ്ങളുടെ തീവ്രത ഇതുവരെ കൃത്യമായി കണക്കാക്കാനായിട്ടില്ല. പലയിടങ്ങളിലും ആളുകൾ കുടുങ്ങിക്കിടക്കുന്നതായും വിവരമുണ്ട്. ജമൈക്കയിൽ കാറ്റഗറി 5 വിഭാഗത്തിലായിരുന്ന ചുഴലിക്കാറ്റിൻ്റെ തീവ്രത ബഹാമസിലേക്ക് കടക്കുന്നതോടെ കാറ്റഗറി ഒന്നായി കുറഞ്ഞിട്ടുണ്ട്. ഇതുവരെ ഒരു ലക്ഷത്തിലധികം ആളുകളെയാണ് ദുരന്തബാധിത മേഖലകളിൽ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചത്.
Drone footage shows widespread flood damage and debris across Santa Cruz, Jamaica, as cleanup begins after Hurricane Melissa. pic.twitter.com/adtci1atAy
— AccuWeather (@accuweather) October 29, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.