
ജമൈക്കയിൽ ആഞ്ഞടിച്ച ‘മെലിസ’ കൊടുങ്കാറ്റ് തെക്കുപടിഞ്ഞാറൻ മേഖലകളിൽ കനത്ത നാശനഷ്ടം വിതച്ചു. ന്യൂ ഹോപ്പിന് സമീപം കരതൊട്ട കൊടുങ്കാറ്റിൽ വീടുകൾ, ആശുപത്രികൾ, സ്‌കൂളുകൾ, ടെലികമ്യൂണിക്കേഷൻ സംവിധാനങ്ങൾ, വൈദ്യുതി ലൈനുകൾ എന്നിവയ്ക്ക് വലിയ കേടുപാടുകൾ സംഭവിച്ചു. മണിക്കൂറിൽ 297 കിലോമീറ്റർ വേഗത്തിൽ കാറ്റഗറി അഞ്ചിൽപ്പെട്ട കൊടുങ്കാറ്റായാണ് മെലിസ ആദ്യം തീരത്തെത്തിയത്, പിന്നീട് ഇത് കാറ്റഗറി നാലിലേക്ക് ചുരുങ്ങി. കരയിൽ ആഞ്ഞടിച്ചതിന് ശേഷം മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ടൂറിസം മന്ത്രി എഡ്മണ്ട് ബാർട്ട്‌ലൈറ്റ് അറിയിച്ചു.
ജമൈക്കയിൽ പലയിടങ്ങളിലും 76 സെന്റിമീറ്റർ വരെ മഴ പെയ്‌തേക്കാം. ഇത് മിന്നൽ പ്രളയങ്ങൾക്ക് ഇടയാക്കിയേക്കാം. പ്രധാനമന്ത്രി ആൻഡ്രൂ ഹോൾനെസ് നൽകിയ നിർബന്ധിത ഒഴിപ്പിക്കൽ ഉത്തരവിനെ തുടർന്ന് 15,000 പേരെ അടിയന്തര ഷെൽട്ടറുകളിലേക്ക് മാറ്റി. ജമൈക്കയ്ക്ക് ശേഷം മെലിസ കിഴക്കൻ ക്യൂബയിലേക്കും പിന്നീട് ബഹാമാസിലേക്കും ടർക്ക്‌സ് ആൻഡ് കൈക്കോസ് ദ്വീപുകളിലേക്കും നീങ്ങാനാണ് സാധ്യത.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.