23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 3, 2024
May 19, 2024
April 16, 2024
April 16, 2024
April 2, 2024
March 19, 2024
November 21, 2023
September 14, 2023
February 3, 2023
November 28, 2022

മതവികാരം വ്രണപ്പെടുത്തി: ബാബാ രാംദേവിനെതിരെ കേസ്

Janayugom Webdesk
ജോധ്പൂർ
September 14, 2023 9:49 am

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച കേസില്‍ ബാബാ രാംദേവിനോട് ഒക്ടോബര്‍ അഞ്ചിന് ബാർമേഴ്‌സ് ചോഹ്‌താൻ പൊലീസ് സ്‌റ്റേഷനിൽ ഹാജരാകാന്‍ ആവശ്യപ്പെട്ട് രാജസ്ഥാന്‍ ഹൈക്കോടതി. കേസ് ഡയറി ഒക്ടോബർ 16 ന് കോടതിയിൽ ഹാജരാക്കാൻ സർക്കാർ അഭിഭാഷകനോട് നിർദ്ദേശിച്ചു. രാംദേവിന്റെ അറസ്റ്റ് അത് വരെ നീട്ടി. നേരത്തെ അറസ്റ്റിൽ നിന്നും ബാബ രാംദേവിന് കോടതി സംരക്ഷണം നൽകിയിരുന്നു. ഒക്ടോബർ 16 വരെയാണ് അദ്ദേഹത്തിന് അറസ്റ്റിൽ നിന്നും സം​രക്ഷണമുള്ളത്. എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാംദേവ് സമർപ്പിച്ച ക്രിമിനൽ വിവിധ ഹർജികൾ തിങ്കളാഴ്ച പരിഗണിക്കവെയാണ് ജസ്റ്റിസ് കുൽദീപ് മാത്തൂർ ഈ നിർദേശം നൽകിയത്.

ഫെബ്രുവരി 2 ന് ബാർമറിൽ നടന്ന ഒരു മതപരമായ ചടങ്ങിൽ മുസ്ലീങ്ങൾക്കെതിരെ പരാമർശം നടത്തിയെന്നാരോപിച്ച് ഫെബ്രുവരി 5 ന് പത്തായി ഖാൻ എന്നയാളാണ് യോഗ ഗുരുവിനെതിരെ ബാർമറിലെ ചോഹ്താൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. വിദ്വേഷം വളർത്തിയതിനും മതവികാരം വ്രണപ്പെടുത്തിയതിനും ഛോട്ടാൻ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. നേരത്തെ മെയ് 20ന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും രാം ദേവ് എത്തിയിരുന്നില്ല. 

Eng­lish Sum­ma­ry: Hurt reli­gious sen­ti­ments: case against Baba Ramdev

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.