22 January 2026, Thursday

തമ്മിലടിക്കിടെ ദമ്പതികള്‍ ബാല്‍ക്കണി തകര്‍ന്ന് രണ്ടാംനിലയില്‍ നിന്ന് വീണു

web desk
സെന്റ് പീറ്റേഴ്സ്ബർഗ്
February 27, 2023 2:35 pm

ദമ്പതിമാര്‍ വീടിന്റെ രണ്ടാം നിലയില്‍ നിന്ന് വഴക്കുണ്ടാക്കി, തമ്മിലടിച്ചു. ഒടുവില്‍ ബാല്‍ക്കണിയും തകര്‍ന്ന് രണ്ടുപേരും നിലംപതിച്ചു. സംഭവത്തിന്റെ വീഡിയോ ലാകമാനം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണിപ്പോള്‍. റോഡരികിലാണ് ദമ്പതികളുടെ വീട്. വഴിയാത്രക്കാരൻ തന്റെ കാമറയിൽ പകർത്തിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

രണ്ടുപേര്‍ക്കും ഗുരുതരമായ പരിക്കുകളുണ്ട്. നിലവിൽ ഇരുവരും അപകടനില തരണം ചെയ്തിട്ടുണ്ട്. ഇരുവരുടെയും കൈകൾക്കും കാലുകൾക്കും പൊട്ടലുണ്ട്. 35 കാരിയായ ഓൾഗ വോൾക്കോവയും ഭര്‍ത്താവ് എവ്ജെനി കാർലാഗിനും റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിലാണ് താമസിക്കുന്നത്. ദമ്പതികൾക്ക് ഒരു ചെറിയ മകനുണ്ട്. ഇവർ തമ്മിൽ ഇടയ്ക്ക് വഴക്കടിക്കലുണ്ടത്രെ. കഴിഞ്ഞ ദിവസത്തെ തർക്കം അടിപിടിയില്‍ കലാശിക്കുകയായിരുന്നു. ഇതിനിടെ വീടിന്റെ ബാൽക്കണിയുടെ കൈവരിയും തകര്‍ന്ന് താഴേക്ക് വീണു.

https://twitter.com/CatchUpNetwork/status/1628064543560830979?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1628064543560830979%7Ctwgr%5Eaac6950a69519fe477477a4f825b714265e00eda%7Ctwcon%5Es1_c10&ref_url=https%3A%2F%2Fmalayalam.indiatoday.in%2Fviral%2Fstory%2Fhusband-and-wife-were-fighting-the-railing-of-the-balcony-was-broken-and-video-517075–2023-02–22

 

25 അടി താഴെയുള്ള നടപ്പാതയിലേക്കാണ് ഇരുവരും വീണത്. യുവതി കോൺക്രീറ്റ് കൂമ്പാരത്തിലും ഭർത്താവ് നിലത്തേക്കുമാണ് പതിച്ചത്. സെന്റ് പീറ്റേഴ്സ്ബർഗിന്റെ ചരിത്രപരമായ സ്ഥലത്താണ് കെട്ടിടം സ്ഥിതിചെയ്യുന്നത്. 1833ൽ പണിത കെട്ടിടമാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

Eng­lish Sam­mury: Hus­band and Wife Fight­ing in bal­cony, Fell to the ground

 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.