4 March 2026, Wednesday

Related news

March 1, 2026
February 27, 2026
February 26, 2026
February 26, 2026
February 26, 2026
February 22, 2026
February 22, 2026
February 22, 2026
February 16, 2026
February 16, 2026

ഭാര്യയുടെ കൈകാലുകള്‍ തല്ലിയൊടിച്ചു; തൃശൂരില്‍ യുവാവ് അറസ്റ്റില്‍

Janayugom Webdesk
തൃശൂർ
August 6, 2023 9:10 pm

ഭാര്യയുടെ കൈകാലുകള്‍ തല്ലിയൊടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കണിമംഗലം സ്വദേശി ബഹാവുദ്ദീന്‍ അല്‍ത്താഫ് ആണ് അറസ്റ്റിലായത്. കോഴിക്കോട് താമരശേരി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഭാര്യയ്ക്കൊപ്പം താമരശേരിയില്‍ വാടക വീട്ടിലാണ് ഇയാള്‍ താമസിച്ചിരുന്നത്. പരിക്കേറ്റ ഭാര്യ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ചയാണ് പത്തൊന്‍പതുകാരിയായ ഭാര്യയെ പ്രതി ക്രൂരമായി മര്‍ദിച്ചത്. തടഞ്ഞുവെച്ച് മാരകായുധം ഉപയോഗിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതിനാണ് പൊലീസ് കേസെടുത്തത്. താമരശേരി കോടതി പ്രതിയെറിമാന്‍ഡ് ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ബഹാവുദ്ദീന്‍ അല്‍ത്താഫെന്ന് പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: hus­band arrest­ed for attack wife in thrissur
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.