6 January 2026, Tuesday

Related news

January 6, 2026
January 6, 2026
January 6, 2026
January 5, 2026
January 5, 2026
January 5, 2026
January 5, 2026
January 4, 2026
January 4, 2026
January 2, 2026

കുടുംബവഴക്ക്; ഭാര്യയ്ക്ക് നേരെ വെടിയുതിര്‍ത്ത ഭര്‍ത്താവ് അറസ്റ്റില്‍

Janayugom Webdesk
പാലക്കാട്
June 16, 2025 8:01 pm

ഭാര്യയ്ക്ക് നേരെ വെടിയുതിർത്ത ഭർത്താവ് അറസ്റ്റിൽ. മംഗലംഡാം പൂതംകോട് കുന്നത്ത് വീട്ടിൽ ശിവൻ (58) ആണ് പിടിയിലായത്. ഭാര്യ മേരി(52)ക്ക് വെടിയേറ്റ് കാൽമുട്ടിന് പരിക്കേറ്റു. ഇവർ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ശിവൻ വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവാണ്. ഞായറാഴ്ച ഉച്ചയോടെ മദ്യലഹരിയിൽ വീട്ടിലെത്തിയ ശിവൻ, ഭാര്യ മേരിയുമായി ത൪ക്കമായി. പിന്നാലെ വീട്ടിലുണ്ടായിരുന്ന എയ൪ഗൺ ഉപയോഗിച്ച് ഭാര്യക്ക് നേരെ വെടിയുതി൪ക്കുകയായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യപരിശോധനയടക്കം നടപടികൾ പൂർത്തീകരിച്ച് ആലത്തൂർ കോടതിയിൽ ഹാജരാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.