8 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 6, 2025
January 6, 2025
January 5, 2025
January 4, 2025
December 31, 2024
December 31, 2024
December 29, 2024
December 27, 2024
December 26, 2024
December 26, 2024

ഭാര്യ അറിയാതെ ഒന്നേകാൽ കോടി രൂപ അപഹരിച്ച ഭർത്താവും കാമുകിയും പിടിയിൽ 

Janayugom Webdesk
April 17, 2022 8:58 pm

ഭാര്യ അറിയാതെ ജോയിന്റ് അക്കൗണ്ടിൽ നിന്ന് ഒന്നേകാൽ കോടി രൂപ കാമുകിയുടെ അക്കൗണ്ടിലേക്ക് അയച്ച സംഭവത്തിൽ ഭർത്താവും കാമുകിയും പിടിയിൽ . കോഴിക്കോട് കോടാംഞ്ചേരി കാക്കനാട് വീട്ടിൽ സിജു കെ ജോസ് ( 52 ) ഇയാളുടെ കാമുകി കായംകുളം ഗോവിന്ദമുട്ടം ഭാസുര ഭവനത്തിൽ പ്രീയങ്ക ( 30 ) എന്നിവരാണ് കായംകുളം പോലീസിന്റെ പിടിയിലായത്.

അമേരിക്കയിൽ കുടുംബസമേതം നഴ്‌സായി ജോലി നോക്കി വന്നിരുന്ന തൃശൂർ സ്വദേശിനിയാണ് തട്ടിപ്പിനിരയായത്. 1, 20, 45000 വില വരുന്ന ഡോളറാണ് സിജു കെ ജോസ് , പ്രിയങ്കയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്‌ഫർ ചെയ്‌തത്‌.

ഈ പണം ഇരുവരും സ്വന്തം ആവശ്യത്തിനായി വിനിയോഗിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. കേസ് റെജിസ്റ്റർ ചെയ്‌തതിനെ തുടർന്ന് ഇരുവരും ഒളിവിലായിരുന്നു. നേപ്പാളിൽ നിന്ന് ഡൽഹി എയർപോർട്ടിൽ എത്തിയപ്പോൾ ആണ് ഇരുവരെയും കായംകുളം പോലീസ് അറസ്റ്റ് ചെയ്‌തത്‌.

Eng­lish summary;Husband arrest­ed for steal­ing Rs 1.5 crore from wife

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.