22 March 2025, Saturday
KSFE Galaxy Chits Banner 2

Related news

March 20, 2025
March 16, 2025
March 14, 2025
March 14, 2025
March 14, 2025
March 4, 2025
March 3, 2025
March 1, 2025
February 27, 2025
February 25, 2025

ഭാര്യയെ ഫാൻ കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ

Janayugom Webdesk
അഞ്ചൽ
March 20, 2025 9:51 am

കൈപ്പള്ളിമുക്ക് തച്ചക്കോട് അനുഭവനിൽ അനിൽ ബേബി (53)യെയാണ് അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യ ത്രേസ്യാമ്മ അഞ്ചലിലെ സ്വകാര്യാശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിൽസയിലാണ്.

കഴിഞ്ഞ ദിവസം ഉച്ചക്ക് 12.30 ഓടെയായിരുന്നു സംഭവം. 47 കാരിയായ ഭാര്യയെ സംശയത്തെ തുടർന്നു വീട്ടിലുണ്ടായിരുന്ന ഫെഡർസ്റ്റൽ ഫാൻ ഉപയോഗിച്ച് തലക്കും മുഖത്തും അടിക്കുകയായിരുന്നു. സംഭവ ശേഷം ഒളിവിൽ പോയ അനിൽ ബേബിയെ വാഗമണ്ണിൽ നിന്നുമാണ് അഞ്ചൽ പൊലീസ് പിടികൂടിയത്. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. അഞ്ചൽ സർക്കിൾ ഇൻസ്പെക്ടർ ഹരീഷ്, എസ്ഐ പ്രജീഷ്‌കുമാർ സീനിയർ സിവിൽ പൊലീസ് ഓഫീസർ വിനോദ് കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ അൻസാർ, ജിജോ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

TOP NEWS

March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.