രാജസ്ഥാനില്‍ കൈക്കൂലി കേസില്‍ ഭര്‍ത്താവ് അറസ്റ്റിലായതോടെ മേയറെ സര്‍ക്കാര്‍ പുറത്താക്കി. ശനിയാഴ്ച രാത്രിയാണ് ജയ്പൂര്‍ ഹെറിറ്റേജ് മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ മുനീഷ് ഗുര്‍ജാറെ പുറത്താക്കിയതായി സംസ്ഥാന തദ്ദേശ സ്വയം ഭരണ സ്ഥാപന വകുപ്പ് ഉത്തരവ് പുറത്തിറക്കിയത്.
ഭൂമിക്ക് പട്ടയം നല്‍കുന്നതിന് രണ്ടുലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് മേയറുടെ ഭര്‍ത്താവ് സുശീല്‍ ഗുര്‍ജാറെയും മറ്റ് രണ്ടുപേരെയും വെള്ളിയാഴ്ച ആന്റി കറപ്ഷന്‍ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 40 ലക്ഷം രൂപയും പട്ടയവും പിടിച്ചെടുത്തു. ഒപ്പമുണ്ടായിരുന്ന ആളുടെ വീട്ടില്‍ നിന്ന് എട്ടുലക്ഷം രൂപയും പിടിച്ചെടുത്തു. കേസില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതോടെ കുറ്റക്കാരിയല്ലെന്ന് തെളിഞ്ഞാല്‍ മേയറെ തിരിച്ചെടുക്കുമെന്ന് അറിയിച്ചു.
English Summary; Husband arrested in bribery case; Mayor fired in Rajasthan
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.