വീട്ടിലെ പട്ടിക്കുട്ടികള്‍ ചത്തതിന്റെ പേരില്‍ ഭര്‍ത്താവ് കുറ്റപ്പെടുത്തുകയും വഴക്കുപറയുകയും ചെയ്തിനെത്തുടര്‍ന്ന് പൊലീസുകാരി ജീവനൊടുക്കി. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പൊലീസ് ഹെഡ് കോണ്‍സ്റ്റബിളായ ഭര്‍ത്താവ് ദിഗേശ്വരന്റെ വഴക്കിനെ തുടര്‍ന്നാണ് തമിഴ്‌നാട് ചെങ്കല്‍പ്പേട്ട് ഓള്‍ വിമന്‍ പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ഡി. ഗിരിജ തൂങ്ങിമരിച്ചത്.
ഇവരുടെ വീട്ടിലെ വളര്‍ത്തുനായ അടുത്തിടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരുന്നു. കഴിഞ്ഞദിവസം ഇതില്‍ രണ്ട് പട്ടിക്കുഞ്ഞുങ്ങള്‍ വീടിന് സമീപത്തെ അഴുക്കുചാലില്‍ വീണ് ചത്തു. രാത്രി ഭാര്യയെ ഫോണില്‍വിളിച്ച ദിഗേശ്വരന്‍ ഗിരിജയെ ഇതിന്റെപേരില്‍ കുറ്റപ്പെടുത്തി.
ഗിരിജയുടെ ശ്രദ്ധക്കുറവാണ് പട്ടിക്കുഞ്ഞുങ്ങള്‍ അപകടത്തില്‍പ്പെടാന്‍ കാരണമെന്നായിരുന്നു വാദം. ദിഗേശ്വരന്‍ വീണ്ടും ഭാര്യയെ ഫോണില്‍വിളിച്ചെങ്കിലും പ്രതികരിച്ചിരുന്നില്ല. ഇതോടെ ദിഗേശ്വരന്‍ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ബന്ധുക്കള്‍ വീട്ടിലെത്തി പരിശോധിച്ചതോടെയാണ് ഗിരിജയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കാഞ്ചീപുരം കേസെടുത്തു. 20 വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. കുട്ടികളില്ലാത്ത ദമ്പതിമാര്‍ ഏറെ വര്‍ഷങ്ങളായി ഒരു നായയെ വളര്‍ത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.