26 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 25, 2025
April 24, 2025
April 24, 2025
April 21, 2025
April 20, 2025
April 20, 2025
April 19, 2025
April 16, 2025
April 13, 2025
April 12, 2025

കുവൈറ്റിൽ ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി

Janayugom Webdesk
കോന്നി
May 4, 2023 7:31 pm

കുവൈറ്റിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. കോന്നി പൂങ്കാവ് സ്വദേശികളായ പൂത്തേത്ത് വീട്ടിൽ സൈജു സൈമൺ(35 ) ആണ് ഭാര്യ ജീനയെ(32 )കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഒരു വർഷം മുൻപാണ് ഇരുവരും വിവാഹിതരായത്. കുവൈറ്റിൽ ആരോഗ്യ വിഭാഗം ജീവനക്കാരൻ ആയിരുന്നു സൈമൺ. കുടുംബപ്രശ്നങ്ങൾ ആണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. 

സംഭവം നടക്കുന്ന ദിവസവും സൈജു വീട്ടുകാരുമായി സംസാരിച്ചിരുന്നു. രാത്രി പതിനൊന്ന് മണിയോടെ വീട്ടുകാരുമായി സംസാരിച്ച സൈജു കുടുംബ പ്രശ്നങ്ങൾ ഉള്ളതായി അറിയിക്കുകയും സൈജുവിന്റെ അച്ഛൻ സൈമൺ സൈജുവിനെ സമാധാനിപ്പിക്കുയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് സംഭവം നടന്നത്. മാത്രമല്ല ജീന സൈജുവിന്റെ പിതാവ് സൈമണിന്റെ ഫോണിലേക്ക് ഇവർ തമ്മിൽ ഉള്ള പ്രശ്നങ്ങൾ മെസേജ് ആയി നിരന്തരമായി അയക്കുകയും ചെയ്തിരുന്നു.

അടൂർ ഏഴംകുളം സ്വദേശിനി ആണ് ജീന. ജീനയെ വീടിനുള്ളിൽ മരിച്ച നിലയിലും സൈജുവിനെ കെട്ടിടത്തിൽ നിന്നും ചാടി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മാസങ്ങൾക്ക് മുൻപാണ് സൈജു നാട്ടിൽ വന്നതിന് ശേഷം തിരികെ പോയത്. പ്രമാടം പൂത്തേത് വീട്ടിൽ സൈമൺ — ആലീസ് ദമ്പതികളുടെ മകനാണ് സൈജു സൈമൺ. സൈജുവിന്റെ പിതാവ് സൈമൺ ഏറെ വർഷകാലമായി കുവൈറ്റിൽ ജോലി ചെയ്ത്തിന് ശേഷം നാട്ടിൽ എത്തി താമസിച്ച് വരികയാണ്.

Eng­lish sum­ma­ry: Hus­band com­mits sui­cide after killing wife in Kuwait
you may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.