16 February 2026, Monday

Related news

February 16, 2026
February 16, 2026
February 16, 2026
February 16, 2026
February 16, 2026
February 16, 2026
February 16, 2026
February 15, 2026
February 15, 2026
February 15, 2026

ദസറക്ക് ഭര്‍ത്താവ് സാരി സമ്മാനിച്ചില്ല;ഭാര്യ ആത്മഹത്യ ചെയ്തു

Janayugom Webdesk
ഝാർഖണ്ഡ്
October 12, 2024 6:30 pm

ഝാര്‍ഖണ്ഡിലെ ദുംക ജില്ലയിലെ ബാഗ്‌ഹോപ ഗ്രാമത്തില്‍ 26 കാരിയായ യുവതി ട്രയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തതായി പൊലീസ്. സെന്തോ ദേവി എന്ന യുവതി ദസറയ്ക്ക് ഭര്‍ത്താവ് സാരി സമ്മാനിക്കാത്തതില്‍ ദുഃഖിതയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

ദസ്‌റയോടനുബന്ധിച്ച് ട്രാക്ടര്‍ ഡ്രൈവറായ തന്റെ ഭര്‍ത്താവിനോട് യുവതി ഒരു പുതിയ സാരി ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹത്തിന് അത് സാധിച്ച് കൊടുക്കാന്‍ കഴിഞ്ഞില്ല. ഇതാണ് ഈ ദുസാഹസം ചെയ്യാന്‍ യുവതിയെ പ്രേരിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ് യുവതി.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.