22 January 2026, Thursday

Related news

January 21, 2026
January 20, 2026
January 20, 2026
January 16, 2026
January 13, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026
January 8, 2026

കൊല്ലം കടയ്ക്കലില്‍ ഭാര്യയുടെ അടിയേറ്റ് ഭര്‍ത്താവ് മരിച്ചു

Janayugom Webdesk
കൊല്ലം
May 4, 2023 5:55 pm

കൊല്ലം കടയ്ക്കലില്‍ കുടുംബ പ്രശ്‌നത്തിനിടെ ഭാര്യയുടെ മര്‍ദ്ദനമേറ്റ് ഭര്‍ത്താവ് മരിച്ചു. കടയ്ക്കല്‍ വെള്ളാര്‍വട്ടം സ്വദേശി സജു (59) വാണ് മരിച്ചത്.
മണ്‍വെട്ടികൈ കൊണ്ടാണ് ഭാര്യ പ്രിയങ്ക ഭര്‍ത്താവിനെ അടിച്ചത്. പൊലീസ് ഭാര്യയെ കസ്റ്റഡിയിലെടുത്തു. ഒന്നര വര്‍ഷമായി അകന്നു കഴിയുകയായിരുന്നു ഇരുവരും. ഹോം നഴ്‌സായിരുന്ന പ്രിയങ്ക വാടക വീട്ടിലാണ് താമസിച്ചിരുന്നത്.

ഒന്നര വര്‍ഷത്തിനിടെ ഇവര്‍ക്ക് പല വാടക വീടുകള്‍ മാറി താമസിക്കേണ്ടി വന്നിരുന്നു. ഈ വീടുകളില്‍ മദ്യപിച്ചെത്തി സജു പ്രശ്‌നമുണ്ടാക്കുമായിരുന്നു. വ്യാഴാഴ്ചയും സജു മദ്യപിച്ച് വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കിയപ്പോള്‍ പ്രിയങ്ക മണ്‍വെട്ടി കൊണ്ട് അടിക്കുകയായിരുന്നു. അടിയില്‍ സജുവിന്റെ തലയ്ക്കാണ് പരിക്കേറ്റത്. ബോധം കെട്ട് വീണ സജുവിനെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Eng­lish summary:Husband dies after being beat­en by his wife in Kol­lam Kadakkal
you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.