18 January 2026, Sunday

Related news

January 6, 2026
December 31, 2025
November 26, 2025
October 15, 2025
September 23, 2025
September 22, 2025
September 8, 2025
September 8, 2025
September 2, 2025
May 22, 2025

മേലുദ്യോഗസ്ഥനൊപ്പം കിടക്ക പങ്കിടാന്‍ വിസമ്മതിച്ചതിന് ഭാര്യയെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്

Janayugom Webdesk
ന്യൂഡല്‍ഹി
December 24, 2024 3:46 pm

മേലുദ്യോഗസ്ഥനൊപ്പം കിടക്ക പങ്കിടാന്‍ വിസമ്മതിച്ചതിന് ഭാര്യയെ മുത്തലാഖ് ചൊല്ലി സോഫ്റ്റ് വെയര്‍ എഞ്ചിനിയറായ ഭര്‍ത്താവ്. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 45 വയസുള്ള ഭര്‍ത്താവ് 28 വയസുള്ള രണ്ടാം ഭാര്യയെയാണ് മുത്തലാഖ് ചൊല്ലിയത്. ആദ്യ ഭാര്യരെ മൊഴി ചൊല്ലുന്നതിന് മാതാപിതാക്കളുടെ കൈയില്‍ നിന്ന് 15 ലക്ഷം രൂപ വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ട് ഭര്‍ത്താവ് നിരന്തരം ഉപദ്രവിക്കുമായിരുന്നെന്ന് യുവതി പരാതിയില്‍ പറഞ്ഞു. മാത്രമല്ല ഒരു പാര്‍ട്ടിക്കിടെ തന്റെ മേലുദ്യോഗസ്ഥനൊപ്പം കിടക്ക പങ്കിടാനും ആവശ്യപ്പെട്ടു.

ഇതിനു വിസമ്മതിച്ചതോടെ മുത്തലാഖ് ചൊല്ലുകയായിരുന്നു. 2019 മുതല്‍ ക്രിമിനല്‍ മുത്തലാഖ് ക്രിമിനല്‍ കുറ്റമാണ്.ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരവും മുസ്ലീം വിവാഹ അവകാശ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ വര്‍ഷം ജനുവരിയിലാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്. 

ആദ്യ ഭാര്യയെ വിവാഹ മോചനം ചെയ്യുന്നതിനായി രണ്ടാം ഭാര്യയില്‍ നിന്ന് പണം ആവശ്യപ്പെട്ടു.ഇതിനിടയില്‍ ബോസിനൊപ്പം കിടക്ക പങ്കിടണമെന്ന് യുവാവ് രണ്ടാം ഭാര്യയെ നിര്‍ബന്ധിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇയാള്‍ മുത്തലാഖ് ചൊല്ലിയത്. മുത്തലാഖ് ചൊല്ലിയതിനും പീഡിപ്പിച്ചതിനുമുള്‍പ്പെടെ ഭാര്യ പരാതി സാംബാജി നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.