ബ്യൂട്ടിപാര്‍ലറില്‍ പോകുന്നത് ഭര്‍ത്താവ് വിലക്കിയതിന് ആത്മഹത്യ ചെയ്ത യുവതി മരിച്ചു. മധ്യപ്രദേശില്‍ ഇന്‍ഡോറിലാണ് സംഭവം. ബ്യൂട്ടിപാര്‍ലറിലേക്ക് പോകാന്‍ ഒരുങ്ങിയ റീന(34)യെ ഭര്‍ത്താവ് ബല്‍റാം തടഞ്ഞത്. തുടര്‍ന്ന് ദേഷ്യത്തില്‍ ഭാര്യ വീട്ടിനുള്ളിലെ ഫാന്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് സബ് ഇന്‍സ്പെക്ടര്‍ ഉമാശങ്കര്‍ യാഥവ് പറഞ്ഞു. പോസറ്റ്മോര്‍ട്ടത്തിന് ശേഷം യുവതിയുടെ മൃതദേഹം വിട്ട് നല്‍കും. സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് ബല്‍റാം തന്നെയാണ് പൊലീസില്‍ വിവരം അറിയിച്ചത്. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 15 വര്‍ഷം കഴിഞ്ഞിരുന്നുവെന്നും. ഇവര്‍ പരസ്പരം വഴക്കിടാറുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
English Summary;Husband forbids going to beauty parlour; Young woman committed suicide
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.