22 January 2026, Thursday

Related news

January 18, 2026
January 16, 2026
January 15, 2026
January 7, 2026
January 7, 2026
January 7, 2026
January 7, 2026
January 5, 2026
December 30, 2025
December 28, 2025

ഉറങ്ങിക്കിടന്ന ഭാര്യയെ കോടാലി ഉപയോഗിച്ച് ഭര്‍ത്താവ് വെട്ടിക്കൊന്നു; മക്കള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Janayugom Webdesk
ഡല്‍ഹി
April 28, 2023 9:18 am

ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നു. മകളുടെയും മകന്‍റെയും കഴുത്തിലും തലയിലും വെട്ടിയെങ്കിലും തലനാരിഴയ്ക്ക് ഇരുവരും രക്ഷപ്പെട്ടത്.ഡല്‍ഹിയില്‍ വ്യാഴാഴ്ച്ച രാവിലെ 6.30നാണ് സംഭവം നടന്നത്. വസ്തുക്കച്ചവടം നടത്തുന്ന വിജയ് വീറാണ്(55) പൊലീസ് കസ്റ്റഡിയിലായത്. ഭാര്യ സുമന്‍ (50) ആണ് കഴുത്തില്‍ വെട്ടുകളേറ്റ് കൊല്ലപ്പെട്ടത്.

സ്ത്രീധനത്തിന്‍റെ പേരിലും വിജയ് വീറിന്‍റെ വിവാഹേതര ബന്ധത്തിന്‍റെ പേരിലും ഇരുവരും തമ്മില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരിന്നു. 28 വയസുള്ള മകനും 30 വയസുള്ള മകളും അമ്മയുടെ പക്ഷത്ത് നിന്നത് വിജയ്ക്ക് മക്കളോടും ശത്രുത ഉളവാക്കി.

സംഭവ സ്ഥലത്ത് എത്തിയ പൊലീസ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന് സുമനരികില്‍ കോടാലിയും പിടിച്ച് കയ്യില്‍ മുറിവുമായി ഇരിക്കുന്ന വിജയിയെയാണ് കണ്ടത്. ഭാര്യയെ കൊന്നതിനു ശേഷം മക്കളുടെ മുറിയില്‍ ചെന്ന വിജയ് ഇരുവരെയും വെട്ടുകയായിരിന്നു. എന്നാല്‍ ഇരുവരും ചേര്‍ന്ന് വിജയ് വീറിനെ മുറിക്ക് പുറത്താക്കി കതകടച്ച ശേഷം പൊലീസിനെ വിവരമറിയിക്കുകയായിരിന്നു.

ഉത്തര്‍ പ്രദേശ് സ്വദേശിയായ വിജയ് വീറിനെ 1992ലാണ് സുമന്‍ വിവാഹം ചെയ്യുന്നത്. 2017 ല്‍ കുടുംബ വഴക്കിനിടെ മകനെ വെടിവച്ചതിന്‌റെ പേരില്‍ ഇയാള്‍ ജയിലിലായിരിന്നു. കേസില്‍ നിന്ന് കുടുംബം പിന്മാറിയതോടെ വിജയ് ജയില്‍ മോചിതനാവുകയായിരിന്നു.

Eng­lish Summary;Husband hacked his sleep­ing wife to death with an axe; The chil­dren escaped unhurt

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.