
കൊല്ലം കുളത്തൂപ്പുഴയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ സ്വദേശിനി രേണുകയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സാനുക്കുട്ടൻ ഒളിവില്‍ പോയത്. അതേസമയം കുടുംബപ്രശ്നമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയോടെയാണ് സംഭവം. സാനുക്കുട്ടനും രേണുകയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടിൽ വച്ച് ഇവർ തമ്മിൽ തർക്കമുണ്ടാവുകയും തുടർന്ന് സാനുക്കുട്ടൻ കത്രിക കൊണ്ട് രേണുകയെ കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു.
രേണുകയുടെ കഴുത്തിനും വയറിനുമാണ് ഒന്നിലേറെ തവണ കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ രേണുകയെ കുളത്തൂപ്പുഴ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഏറെ ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ നിർദേശിക്കുകയായിരുന്നു. എന്നാൽ യാത്രാമധ്യേ രേണുക മരിച്ചു. നിലവിൽ രേണുകയുടെ മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സാനുവിന് രേണുകയെ സംശയമുണ്ടായിരുന്നുവെന്നും ഇതിന്റെ പേരിൽ തർക്കമുണ്ടായിട്ടുണ്ടെന്നുമാണ് വിവരം. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഒളിവിൽ പോയ പ്രതിക്കായി സമീപത്തെ വനമേഖലയിലടക്കം കുളത്തൂപ്പുഴ പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.