22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 7, 2024

ഭര്‍ത്താവ് കാമുകിയെ തേടി യുക്രൈനിലേക്ക് പോയി; വിവരം അറിഞ്ഞ ഭാര്യ ആത്മഹ ത്യ ചെയ്തു

Janayugom Webdesk
മുംബൈ
November 19, 2023 5:38 pm

മുംബൈയില്‍ ഭര്‍ത്താവ് കാമുകിയെ തേടി പോയെന്ന വിവരം അറിഞ്ഞ ഭാര്യ ആത്മഹ ത്യ ചെയ്തു. കല്യാണ്‍ സ്വദേശി 25കാരി കാജള്‍ ആണ് ജീവനൊടുക്കിയത്. കാജളിന്റെ മരണവിവരം അറിഞ്ഞ് തിരികെ മുംബൈയിലെത്തിയ ഭര്‍ത്താവ് നിതീഷ് നായരെ(26) പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യപ്രേരണകുറ്റം ചുമത്തിയാണ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തത്.

പ്രമുഖ ഷിപ്പിംഗ് കമ്പനിയിലെ ജീവനക്കാരനാണ് നിതീഷ്. കഴിഞ്ഞ ദിവസമാണ് നിതീഷ് യുക്രൈനിലെ കാമുകിയുടെ അടുത്തേക്ക് പോയത്. കഴിഞ്ഞ സെപ്തംബര്‍ മാസം ഇരുവരും തമ്മിലുള്ള ഫോട്ടോകളും വീഡിയോയും മൊബൈല്‍ ഫോണില്‍ കണ്ടതോടെയാണ് ബന്ധം ഭാര്യ അറിഞ്ഞത്. തുടര്‍ന്ന് ബന്ധത്തില്‍ നിന്ന് പിന്‍മാറണമെന്നും ഇനി ജോലിയുടെ ഭാഗമായി യുക്രൈനിലേക്ക് പോകരുതെന്നും കാജള്‍ നിതീഷിനോട് ആവശ്യപ്പെട്ടു. എന്നാല്‍ നവംബര്‍ എട്ടിന് ഓഫീസിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ നിതീഷ് യുക്രൈനിലേക്ക് പോകുകയായിരുന്നുവെന്ന് കാജളിന്റെ പിതാവ് സുരേന്ദ്ര സാവന്ദ് പറഞ്ഞു.

യുക്രൈനിലെത്തിയ നിതീഷ് കാജളിന് ഇനി നാട്ടിലേക്ക് തിരികെ വരുന്നില്ലെന്ന് സന്ദേശം അയച്ചു. കാജള്‍ ഇക്കാര്യം മാതാവിനോട് പറഞ്ഞശേഷം വീട്ടിനുളളില്‍ തൂ ങ്ങി മരിക്കുകയായിരുന്നു. താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്ന് സൂചിപ്പിച്ച് അടുത്ത സുഹൃത്തുകള്‍ക്കും കാജള്‍ സന്ദേശം അയച്ചിരുന്നു. തിരികെ മുംബൈയിലെത്തിയ നിതീഷിനെ പൊലീസ് കല്യാണിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

Eng­lish Sum­ma­ry: Hus­band went to Ukraine to find girl­friend; His wife com­mit­ted sui­cide after know­ing the information
You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.