
ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. ഒന്നാംപ്രതി തസ്ലീമ സുല്‍ത്താന, ഭര്‍ത്താവ് സുല്‍ത്താന്‍ എന്നിവരുടെ അപേക്ഷയാണ് കോടതി തള്ളിയത്. ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി 3 ആണ് അപേക്ഷ പരിഗണിച്ചത്. അതേസമയം, കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കും. തസ്ലിമയും ശ്രീനാഥ് ഭാസിയുമായുള്ള വാട്‌സ് ആപ്പ് ചാറ്റ് നേരത്തെ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. നടപടി ക്രമങ്ങള്‍ക്കായി ഭാസിയെ അന്വേഷണ സംഘം അടുത്ത ദിവസം വീണ്ടും വിളിച്ചു വരുത്തും.
കേസില്‍ നടന്മാരായ ഷൈന്‍ ടോം ചാക്കോയേയും ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്‌തെങ്കിലും ലഹരി ഇടപാടുകളുമായി ബന്ധമുണ്ടെന്നു തെളിയിക്കാന്‍ നിലവില്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. പിന്നാലെയാണ് നടന്‍ ശ്രീനാഥ് ഭാസിയെ കേസിലെ സാക്ഷിയാക്കാന്‍ അന്വേഷണസംഘം നീങ്ങുന്നത്. കേസിലെ മുഖ്യ പ്രതി തസ്ലിമയും താരങ്ങളും നടത്തിയ വാട്‌സ്ആപ്പ് ചാറ്റ് അന്വേഷണ സംഘത്തില്‍ ലഭിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായി ശ്രീനാഥ് ഭാസിയെ അന്വേഷണ സംഘം അടുത്ത ദിവസം വീണ്ടും വിളിച്ചു വരുത്തും. മോഡല്‍ സൗമ്യയെ അന്വേഷണസംഘം അടുത്ത ദിവസം വീണ്ടും ചോദ്യം ചെയ്യും. സൗമ്യയുടെയും തസ്ലീമയുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ നിരവധി പേരില്‍ നിന്ന് അന്വേഷണസംഘം വിവരങ്ങള്‍ തേടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.