ഐഎസ്ആര്‍ഒയുടെ ഹൈപ്പര്‍സോണിക് ബഹിരാകാശ വാഹനത്തിന്റെ പരീക്ഷണം വിജയകരം. എല്ലാ ലക്ഷ്യങ്ങളും കൈവരിക്കാന്‍ കഴിഞ്ഞതായി ഐഎസ്ആര്‍ഒ ട്വിറ്ററില്‍ അറിയിച്ചു. പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള ഹെഡ്‌ക്വാര്‍ട്ടേഴ്സ് ഓഫ് ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ് (എച്ച്ക്യു ഐഡിഎസ്) സഹകരണത്തോടെയാണ് ഐഎസ്ആര്‍ഒ ശബ്ദത്തേക്കാള്‍ അഞ്ച് മടങ്ങ് വേഗതയില്‍ സഞ്ചരിക്കുന്ന ബഹിരാകാശ വാഹനത്തിന്റെ പരീക്ഷണം പൂര്‍ത്തിയാക്കിയത്.
വിമാനങ്ങളിലും റോക്കറ്റുകളിലും ബഹിരാകാശ വാഹനങ്ങളിലും പുതിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താന്‍ സാധിക്കും. നേരത്തെ റഷ്യയുടെ സഹകരണത്തോടെയാണ് ഇന്ത്യ ഹൈപ്പര്‍സോണിക് മിസൈലുകള്‍ നിര്‍മ്മിച്ചിരുന്നത്. 2019 ലും 2020 ലും ഇന്ത്യ ഹൈപ്പര്‍സോണിക് പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. മറ്റൊരു ഹൈപ്പര്‍സോണിക് മിസൈല്‍ പദ്ധതിയും ഇതോടൊപ്പം മുന്നോട്ടുനീങ്ങുന്നുണ്ട്.
തിരുവനന്തപുരം വിഎസ്‌എസ്‌സിയിലെ ട്രൈസോണിക് വിന്‍ഡ് ടണലിന്റെ പരീക്ഷണവും ഐഎസ്ആര്‍ഒ വിജയകരമായി പൂര്‍ത്തിയാക്കി. റോക്കറ്റുകളുടെ നിര്‍മ്മാണം കൂടുതല്‍ കുറ്റമറ്റതാക്കാന്‍ സഹായിക്കുന്ന പരീക്ഷണ സംവിധാനമാണ് ട്രൈസോണിക് വിന്‍ഡ് ടണല്‍.
English Summary: Hypersonic test success
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.