19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 13, 2024
November 8, 2024
June 18, 2024
February 22, 2024
January 12, 2024
September 16, 2023
August 22, 2023
August 14, 2023
June 27, 2023
June 17, 2023

ഞാൻ മരിച്ചിട്ടില്ല; വ്യാജ വാര്‍ത്തയോട് പ്രതികരിച്ച് നടൻ മധു മോഹൻ

Janayugom Webdesk
December 2, 2022 5:46 pm

താൻ മരണപ്പെട്ടിട്ടില്ലെന്ന വെളിപ്പെടുത്തലുമായി പ്രമുഖ സീരിയൽ നടനും നിർമാതാവുമായ മധു മോഹൻ രംഗത്ത്. താൻ മരിച്ചോ ഇല്ലയോ എന്നറിയാൻ ആളുകൾ തന്നെയാണ് വിളിക്കുന്നതെന്നും പബ്ലിസിറ്റിക്ക് വേണ്ടി ആരോ പടച്ചുവിട്ട വാർത്ത മാത്രമാണ് ഇതെന്നും മധു മോഹൻ പറഞ്ഞു. നിമിഷങ്ങള്‍ കൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ മധു മോഹൻ മരിച്ചുവെന്ന തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ മധു മോഹൻ രംഗത്തെത്തുകയായിരുന്നു.

“എനിക്ക് ഒരുപാട് കോൾസ് വരുന്നുണ്ട്. ഞാൻ മരിച്ചോ ഇല്ലയോ എന്നറിയാൻ എന്നെത്തന്നെയാണ് വിളിക്കുന്നത്. ആരോ പബ്ലിസിറ്റിക്ക് വേണ്ടി വ്യാജവാർത്ത പടച്ചുവിട്ടിരിക്കുകയാണ്. ഇതിന്റം പിന്നാലെ പോകാൻ എനിക്ക് താല്‍പര്യമില്ല. അവര് പബ്ലിസിറ്റി തേടുന്നത് എനിക്കും പബ്ലിസിറ്റി തന്നെയാണ്. ഞാൻ ജീവിച്ചിരിപ്പുണ്ടെന്ന് ആളുകൾ അറിയുമല്ലോ. കൃത്യമായ വിവരം അന്വേഷിക്കാതെ വാർത്തകൾ പടച്ചുവിടുന്നത് തെറ്റാണ്. രണ്ട് വർക്കുകൾ ഇപ്പോൾ ചെയ്യുകയാണ്.”- മധു മോഹൻ പറഞ്ഞു.

Eng­lish Sum­ma­ry: I am not dead; Actor Mad­hu Mohan reacts to the fake news
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.