രാഹുല്‍ ഗാന്ധി പാർലമെന്റിൽ വെച്ച് ഫ്‌ളൈയിംഗ് കിസ് നൽകിയത് താൻ കണ്ടിട്ടില്ലെന്ന് നടിയും ലോക്സഭാംഗവുമായ ഹേമാമാലിനി. പാർലമെന്റിന് പുറത്ത് ഒരു ദേശീയ മാധ്യമത്തോടായിരുന്നു ഹേമാമാലിനിയുടെ പ്രതികരണം. ബിജെപി വനിതാ അംഗങ്ങൾക്ക് നേരെ രാഹുല്‍ ഫ്‌ളൈയിംഗ് കിസ് നൽകുന്നത് കണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് ഹേമാമാലിനി നല്‍കിയത്.
മണിപ്പൂര്‍ വിഷയത്തില്‍ നടന്ന അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പ്രസംഗിച്ച ശേഷം സഭ വിട്ട് പോകുമ്പോള്‍ രാഹുല്‍ ഗാന്ധി ഫ്‌ളൈയിംഗ് കിസ് നല്‍കിയെന്നായിരുന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ആരോപണം. രാഹുലിന് പിന്നാലെ പ്രസംഗിക്കുന്നതിനിടയിലാണ് സ്മൃതി ഇറാനി ആരോപണം ഈ ഉന്നയിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിജെപി വനിതാ എംപിമാര്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് പരാതി നല്‍കി .
തനിക്ക് മുന്‍പായി സംസാരിക്കാന്‍ അവസരം ലഭിച്ചയാള്‍ അസഭ്യം കാണിച്ചുവെന്നാണ് സ്മൃതി ഇറാനി ആരോപിച്ചത്. പാര്‍ലമെന്റിലെ വനിതാ അംഗങ്ങള്‍ ഇരിക്കുന്നതിന് നേരെ ഫ്‌ളൈയിംഗ് കിസ് നല്‍കിയെന്നും സ്ത്രീ വിരുദ്ധനായ പുരുഷന് മാത്രമേ അങ്ങനെ കഴിയുകയുള്ളൂ. ഇത്രയും മാന്യതയില്ലാത്ത പെരുമാറ്റം രാജ്യത്തെ പാര്‍ലമെന്റില്‍ മുന്‍പൊരിക്കലും കണ്ടില്ലെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു.
English Summary; I have never seen Rahul give a flying kiss; Hema Malini denied the allegation
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.