
ഐ‑പാക് ഓഫീസിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡിനിടെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തടസ്സം സൃഷ്ടിച്ചെന്ന ആരോപണം അതീവ ഗൗരവകരമാണെന്ന് സുപ്രീം കോടതി. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ സംസ്ഥാന ഏജൻസികൾ ഇടപെടുന്നത് നിയമവാഴ്ചയെ ബാധിക്കുന്ന വലിയ പ്രശ്നമാണെന്ന് കോടതി നിരീക്ഷിച്ചു.
സംഭവത്തിൽ മമത ബാനർജി, പശ്ചിമ ബംഗാൾ സർക്കാർ, ഡിജിപി രാജീവ് കുമാർ എന്നിവർക്ക് കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര, ജസ്റ്റിസ് വിപുൽ പാഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കൽക്കരി കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനമായ ഐ‑പാക് ഓഫീസിലും അതിന്റെ ഡയറക്ടർ പ്രതീക് ജെയിന്റെ വസതിയിലും ജനുവരി 8ന് നടത്തിയ റെയ്ഡിനിടെ മമത ബാനർജി സ്ഥലത്തെത്തുകയും നിർണ്ണായക തെളിവുകൾ കൊണ്ടുപോകുകയും ചെയ്തുവെന്നാണ് ഇഡിയുടെ വാദം. കേസിൽ ഇഡി ഉദ്യോഗസ്ഥർക്കെതിരെ പശ്ചിമ ബംഗാൾ പൊലീസ് എടുത്ത എഫ്‌ഐആറുകൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. ഐ‑പാക് പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കാൻ പൊലീസിന് നിർദ്ദേശം നൽകിയ കോടതി, കേസ് ഫെബ്രുവരി 3ലേക്ക് മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.