
സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിന്റെ പേരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവി രാജി വച്ച പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണവുമായി ട്രാന്‍സ്ജെൻഡർ യുവതി അവന്തിക രംഗത്ത്. പരിചയപ്പെട്ട അന്നു മുതല്‍ രാഹുല്‍ മോശമായാണ് പെരുമാറിയതെന്നാണ് അവന്തിക പറയുന്നത്. ബലാത്സംഗം ചെയ്യുന്നതുപോലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് അയാള്‍ പറഞ്ഞതായും അവന്തിക പറഞ്ഞു. ഹൈദരാബാദിലും ബെംഗളൂരുവിലും പോകണമെന്ന് പറഞ്ഞു. ലൈംഗിക വൈകൃതം നിറഞ്ഞ മെസേജുകളാണ് അയാള്‍ തനിക്ക് അയച്ചതെന്നും അവന്തിക പറഞ്ഞു.
ലൈംഗിക ദാരിദ്രവ്യും വൈകൃതവുമുള്ള നേതാവാണ് രാഹുലെന്നും എംഎൽഎ സ്ഥാനത്ത് തുടരാൻ അയാൾ യോഗ്യനല്ലെന്നും അവന്തിക പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്താണ് രാഹുലിനെ പരിചയപ്പെട്ടത്. അതിനുശേഷം സാമൂഹിക മാധ്യമങ്ങളിലൂടെയാണ് കൂടുതല്‍ അടുപ്പം. ടെലിഗ്രാമിലാണ് തനിക്ക് സന്ദേശം അയച്ചതെന്നും വായിച്ചുകഴിഞ്ഞാൽ ചാറ്റുകൾ അപ്രത്യക്ഷമാകുമെന്നും അവർ പറഞ്ഞു. നിന്നെ എനിക്ക് റേപ്പ് ചെയ്യണം എന്നും ബംഗളൂരിരോ ഹൈദരാബാദോ ഉള്ള ഹോട്ടലില്‍ മുറിയെടുക്കാമെന്നും ഇവിടെ ആളുകൾ അറിയുമെന്നും പറഞ്ഞു. അപായപ്പെടുത്തുമോ എന്ന പേടിയുണ്ടായിരുന്നതിനാലാണ് പുറത്ത് പറയാതിരുന്നതെന്നും അവന്തിക പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.