
ഷാർജയിൽ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യയെ ഭര്‍ത്താവ് ഭീഷണിപ്പെടുത്തുന്നതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. ”നിന്നെ വിടില്ല. എന്റെ കൂടെ ജീവിക്കുകയാണെങ്കില്‍ ജീവിക്കുമെന്നും അല്ലെങ്കില്‍ ഇതോടെ തീര്‍ന്നുവെന്നും സതീഷ് പറയുന്നത് ദൃശ്യങ്ങളിൽ ഉണ്ട്. നീ ഷാര്‍ജയില്‍ പോകില്ല. നീ ഇവിടെ നിന്ന് പോയാല്‍ കുത്തിക്കൊന്നിട്ടേ ഞാന്‍ അടങ്ങൂവെന്നും നിന്നെ കൊന്ന് കൊലവിളിച്ചിട്ട് ഞാന്‍ ജയിലില്‍ പോകും സതീഷ് പറയുന്നുണ്ട്.
മരണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ചിത്രീകരിച്ച ദ്യശ്യങ്ങളാണെന്ന് കുടുബം പറയുന്നു. പീഡനവും, അസഭ്യവും പറയുന്നത് ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെ അതുല്യയെ ക്രൂരമായി മര്‍ദിക്കുന്നതും വീഡിയോയില്‍ ഉണ്ട്. ജൂലൈ 19നാണ് ഷാർജ റോള പാർക്കിന് സമീപത്തെ ഫ്ലാറ്റിലാണ് അതുല്യയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഒരു വർഷമായി ഷാർജയിൽ താമസിക്കുകയായിരുന്നു. ഏകമകൾ ആരാധ്യ നാട്ടിൽ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മുൻ പ്രവാസിയും ഇപ്പോൾ നാട്ടിൽ ഓട്ടോ ഡ്രൈവറുമായ രാജശേഖരൻ പിള്ളയുടെയും തുളസീഭായിയുടെയും മകളാണ് മരണപ്പെട്ട അതുല്യ. സഹോദരി അഖില ഷാർജ റോളയിൽ തൊട്ടടുത്താണ് താമസിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.