24 December 2024, Tuesday
KSFE Galaxy Chits Banner 2

ഐഎഎൽ ദേശീയ സമ്മേളനം ചരിത്ര സംഭവമാകും: ജി ആർ അനിൽ

സമ്മേളന സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു
Janayugom Webdesk
May 10, 2023 8:35 pm

ജൂൺ ഒന്ന് മുതൽ നാല് വരെ തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് (ഐഎഎൽ) പതിനൊന്നാമത് ദേശീയ സമ്മേളനം ചരിത്ര സംഭവമായി മാറുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. ദേശീയ സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം വഴുതക്കാട് സോഷ്യൽ വെൽഫയർ സഹകരണ സംഘം കെട്ടിടത്തിൽ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ മന്ത്രി.

ഐഎഎൽ തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഡ്വ.പ്രിജിസ് ഫാസിൽ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ജനറൽ കൺവീനറും അഡീഷണൽ അഡ്വക്കേറ്റ് ജനറലുമായ അഡ്വ. കെ പി ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ. രാഖി രവികുമാർ, ഐഎഎല്‍ നേതാക്കളായ അഡ്വ. വഴുതക്കാട് നരേന്ദ്രൻ, അഡ്വ. ഇന്ദിരാ രവീന്ദ്രൻ, അഡ്വ. അയ്യൂബ് ഖാൻ, അഡ്വ.എം സലാഹുദീൻ, അഡ്വ. എസ് എസ് ബാലു, സിപിഐ തിരുവനന്തപുരം മണ്ഡലം സെക്രട്ടറി ടി എസ് ബിനുകുമാർ എന്നിവർ സംസാരിച്ചു.

 

Eng­lish Sam­mury: IAL Nation­al Con­fer­ence Orga­niz­ing Com­mit­tee Office Inauguration

TOP NEWS

December 24, 2024
December 24, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.