1 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

September 8, 2024
February 19, 2024
February 19, 2024
May 4, 2023
January 8, 2022
January 8, 2022
January 7, 2022
January 7, 2022
January 7, 2022
January 6, 2022

ഇബ്രാംഹിം ബാദുഷയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Janayugom Webdesk
കോട്ടയം
January 8, 2022 11:15 am

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു നവജാത ശിശുവിനെ തട്ടിയെടുത്ത യുവതിയുടെ സുഹൃത്ത് ഇബ്രാംഹിം ബാദുഷയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ഏറ്റുമാനൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതിയിലാണ് ഹാജരാക്കുക. കേസിലെ പ്രധാന പ്രതി നീതുവിന്റെ പരാതിയില്‍ ഇയാള്‍ക്കെതിരേ വഞ്ചനാക്കുറ്റവും ഗാര്‍ഹിക ബാലപീഡന വകുപ്പുകളും ചുമത്തി കേസെടുത്തിരുന്നു.

തന്നേയും ഏഴു വയസുകാരന്‍ മകനേയും ഇബ്രാഹിം പണത്തിന് വേണ്ടി ഉപദ്രവിച്ചെന്നും തന്റെ മുപ്പത് ലക്ഷം രൂപയും സ്വര്‍ണ്ണവും ഇയാള്‍ കൈക്കലാക്കിയെന്നും ആരോപിച്ചുള്ള നീതുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. ഈ മാസം 21 വരെ റിമാന്‍ഡിലായ നീതു വനിതാ ജയിലിലാണുള്ളത്.

Eng­lish Sum­ma­ry: Ibrahim Badusha will be pro­duced in court today

You may like this video also

TOP NEWS

January 1, 2025
January 1, 2025
January 1, 2025
January 1, 2025
January 1, 2025
January 1, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.